Posted On
date_range Updated On
date_range യുവകലാസാഹിതി അൽ ഖോർ യൂനിറ്റ്
ദോഹ: യുവകലാസാഹിതി ഖത്തർ അൽ ഖോർ യൂനിറ്റിന് രൂപംനൽകി. യുവകലാസാഹിതി രക്ഷാധികാരി ഷാനവാസ് തവയിൽ ഉദ്ഘാടനം ചെയ്തു. ഷഹീർ അധ്യക്ഷത വഹിച്ചു. യുവകലാസാഹിതി സെക്രട്ടറി ജീമോൻ ജേക്കബ്, പ്രസിഡന്റ് അജിത് പിള്ള, വൈസ് പ്രസിഡന്റ് ഷാൻ പേഴുംമൂട് തുടങ്ങിയവർ സംസാരിച്ചു. എക്സിക്യൂട്ടിവ് അംഗം എൻ.കെ. പ്രകാശൻ സ്വാഗതവും നിയാസ് നന്ദിയും അറിയിച്ചു.
യൂനിറ്റ് പ്രസിഡന്റായി ജിഷാറിനെയും സെക്രട്ടറിയായി നിയാസിനെയും വൈസ് പ്രസിഡന്റായി അനീഷിനെയും ജോയന്റ് സെക്രട്ടറിയായി അജീഷിനെയും ട്രഷററായി ഹനീഫയെയും യോഗം തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.