Posted On
date_range Updated On
date_range വാണിമേൽ സ്വദേശി ദോഹയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
ദോഹ: കോഴിക്കോട് വാണിമേൽ സ്വദേശി പരപ്പുപാറ മയങ്ങിയിൽ അബുവിൻെറ മകൻ ജംഷിദ് (35) ദോഹയിൽ മരിച്ചു. വ്യാഴാഴ്ച രാത്രി ദോഹയിൽ നിന്നും 60 കിലോമീറ്റർ അകലയുള്ള അൽഖോറിലെ ബീച്ചിൽ കുളിക്കാൻ പോയ ജംഷിദ് വെള്ളിയാഴ്ച പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്.
ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ഉടൻ ആംബുലൻസിൽ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മയ്യത്ത് നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.
മാതാവ് ജമീല. ഭാര്യ: മുഹ്സിന (ദേവർകോവിൽ). മക്കൾ: ഫാത്തിമ (അഞ്ചു വയസ്സ്) ഹവ്വ (മൂന്ന് വയസ്സ്), മുഹമ്മദ് (ഏഴു മാസം).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.