Posted On
date_range Updated On
date_range ലോകകപ്പ് ലോഗോ പതിച്ച നമ്പർ േപ്ലറ്റുകൾ ജൂണിൽ
ദോഹ: മെട്രാഷ് വഴി ലേലം ചെയ്ത ലോകകപ്പ് ലോഗോ പതിച്ച സ്പെഷ്യൽ നമ്പറുകൾ ജൂൺ മുതൽ വാഹനങ്ങളിൽ ഘടിപ്പിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം.
പുതിയ വാഹനങ്ങളിൽ മാത്രമാണ് ലോഗോ പതിച്ച നമ്പർ േപ്ലറ്റുകൾ ഘടിപ്പിക്കാൻ അനുവാദമുള്ളൂ. മിലിപോളിനോടനുബന്ധിച്ച് ട്രാഫിക് വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. മിലിപോളിൽ ലോകകപ്പ് ലോഗോ പതിപ്പ നമ്പർ േപ്ലറ്റുകൾ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു.
മേയ് 22ന് രാവിലെ എട്ടിന് ആരംഭിച്ച ഓൺലൈൻ ലേലം 25ന് രാത്രി 10 മണിക്ക് അവസാനിച്ചു. സ്പെഷ്യൽ നമ്പറുകൾ നീക്കിവെച്ചാണ് ഇലക്ട്രോണിക് ലേലം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.