തയ്യൽ പരിശീലക ഫെമിനക്ക് അഡ്വൈസറി ചെയർപേഴ്സൻ
മൈമൂന സൈനുദ്ദീൻ തങ്ങൾ ഉപഹാരം കൈമാറുന്നു
Posted On
date_range Updated On
date_range വനിത വിങ് തയ്യൽ പരിശീലനം
ദോഹ: കെ.എം.സി.സി ഖത്തർ സംസ്ഥാന വനിത വിങ് സ്ത്രീ ശാക്തീകരണ യജ്ഞത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കർമ പരിശീലന പരിപാടിയുടെ ഭാഗമായി തയ്യൽ പരിശീലനം സംഘടിപ്പിച്ചു. കെ.എം.സി.സി ഹാളിൽ നടന്ന പരിപാടിയിൽ വിമൻസ് വിങ് പ്രസിഡന്റ് സമീറ അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മാജിത നസീർ ഖിറാഅത്ത് നടത്തി. പരിശീലക ഫെമിന ശിൽപശാലക്ക് നേതൃത്വം നൽകി.
ഭാരവാഹികളായ ഡോ. നിഷ ഫാത്തിമ, ബസ്മ സത്താർ, ഡോ. ബുഷ്റ അൻവർ, റുമീന ഷമീർ, ഷഹാന റഷീദ്, താഹിറ മഹ്റൂഫ്, ഡോ. നസ്രിൻ മൊയ്തീൻ എന്നിവരും പങ്കെടുത്തു. അഡ്വൈസറി ചെയർപേഴ്സൺ മൈമൂന സൈനുദ്ദീൻ തങ്ങൾ ഫെമിനക്ക് ഉപഹാരം കൈമാറി. ജനറൽ സെക്രട്ടറി സലീന കൂലത്ത് സ്വാഗതവും ട്രഷറർ സമീറ അൻവർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.