വിമൻ ഇന്ത്യ ഖത്തറിന് പുതിയ നേതൃത്വം

ദോഹ: ഖത്തറിലെ വനിത സാമൂഹിക സാംസ്കാരിക രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന വിമൻ ഇന്ത്യ ഖത്തറിന്റെ പുതിയ പ്രവർത്തന കാലയളവിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി എം. നസീമയെയും ജനറൽ സെക്രട്ടറിയായി ഷഫ്ന അബ്ദുൽ വാഹിദിനെയും വൈസ് പ്രസിഡന്റുമാരായി മെഹർബാൻ കെ.സി, സുലൈഖ മേച്ചേരി എന്നിവരെയും അസിസ്റ്റന്റ് സെക്രട്ടറിയായി ഷെറിൻ സജ്ജാദിനെയും തിരഞ്ഞെടുത്തു.

ജഫല ഹമീദുദ്ദീൻ (പബ്ലിക് റിലേഷൻ ആൻഡ് മീഡിയ), അമീന ടി.കെ (ഡയലോഗ് സെന്റർ), നസീഹ റഹ്‌മത്തലി (ഗേൾസ് ഇന്ത്യ), റഫ്ന ഫാറൂഖ് (മലർവാടി), സൗദ പി.കെ. ( ജനസേവനം) എന്നിവരാണ് വിവിധ വകുപ്പ് കൺവീനർമാർ. സന നസീം കേന്ദ്ര കൂടിയാലോചന സമിതി അംഗമാണ്. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട പാലക്കാട് സ്വദേശിയായ നസീമ പണ്ഡിതയും പ്രഭാഷകയുമാണ്. ശാന്തപുരം ഇസ്‍ലാമിയ കോളജിൽനിന്ന് ബിരുദം നേടി.

Tags:    
News Summary - Women India Qatar gets new leadership

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.