ദോഹ: മേഖലയിലെ സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഖത്തറിലെ എല്ലാ ഇന്ത്യൻ പൗരന്മാരും ജാഗ്രത പാലിക്കണമെന്ന് ദോഹയിലെ ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്.വാർത്തകളും നിർദേശങ്ങളും പാലിക്കണം. ഇന്ത്യൻ എംബസി പതിവുപോലെ പ്രവർത്തിക്കുമെന്നും ഹെൽപ്പ്‌ലൈൻ നമ്പറായ 00974-55647502 വഴിയോ cons.doha@mea.gov.in എന്ന ഇമെയിലിലൂടെയോ സഹായങ്ങൾക്കോ മറ്റ് സംശയങ്ങൾക്കോ ബന്ധപ്പെടാമെന്നും വാർത്തക്കുറിപ്പിൽ വിശദീകരിച്ചു.
എല്ലാവരും സൈനിക കേന്ദ്രങ്ങളുടെ പരിസരത്തു നിന്ന് വിട്ടുനിൽക്കണമെന്നും വീടുകളിലോ മറ്റെവിടെയെങ്കിലുമോ കെട്ടിടങ്ങൾക്കുള്ളിൽ തന്നെ തുടരണമെന്നും, അപകടസാധ്യതകൾ ഒഴിവാക്കാൻ അത്യാവശ്യ ഘട്ടങ്ങളിലൊഴികെ പുറത്തുപോകരുതെന്നും മറ്റ് അടിയന്തര മുന്നറിയിപ്പുകൾ പാലിക്കണമെന്നും എംബസി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.