ദോഹ: സന്ദർശകർക്ക് മികച്ച അനുഭവങ്ങൾ സമ്മാനിച്ച് അഞ്ചാമത് ശൈത്യകാല ഫെസ്റ്റിവലിന് കതാറയിൽ തുടക്കമായി. അഞ്ച് ദിവസം നീളുന്ന ഫെസ്റ്റിവലിെൻറ ആദ്യ ദിവസം തന്നെ മനം കുളിർപ്പിക്കുന്ന കാഴ്ചകളാണ് കതാറ കൾച്ചറൽ വില്ലേജ് ഒരുക്കിയത്. പാരമ്പര്യ നൃത്തഘോഷങ്ങളും തെരുവ് പ്രകടനങ്ങളും കൂടാതെ വിവിധ മത്സരങ്ങളും ശിൽപശാലകളും പാരമ്പര്യ പ്രദർശനങ്ങളും ഉണ്ട്.
ഉദ്ഘാടന ചടങ്ങിൽ കതാറ വില്ലേജ് ഫൗണ്ടേഷൻ ജനറൽ മാനേജർ ഡോ. ഖാ ലിദ് ബിൻ ഇബ്റാഹിം അൽ സുലൈതി, വെനിസ്വലേയുടെ മിഡിലീസ്റ്റ്–ഏഷ്യാ വിദേശകാര്യ സഹമന്ത്രി ഫെ ലിക്സ് പ്ലാസെൻഷ്യാ ഗോൺസാലെസ് തുടങ്ങി ഉന്നത വ്യക്തിത്വങ്ങൾ സംബന്ധിച്ചു. ജനുവരിയിലെ സ്കൂൾ വാർഷിക അവധി കണക്കിലെടുത്താണ് ശൈത്യകാല ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.
ഫെസ്റ്റിവലിനോടനുബന്ധിച്ച വെനിസ്വലൻ പ്രതിനിധിയായ മന്ത്രി ഗോൺസാലസ് കതാറയിലെ മഹാസീൽ ഫെസ്റ്റ് പോലുള്ള പ്രധാന പരിപാടികൾ സന്ദർശിച്ചു. കലാ–സാംസ്കാരിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ കതാറ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പാരമ്പര്യ ഭക്ഷ്യശാലകളടക്കം നിരവധി ഭക്ഷ്യപവലിയനുകൾ, യുവ ഫാൽക്കൺ പരിശീലകർക്കുള്ള അൽ ഗന്നാസ് സൊസൈറ്റിയുടെ വിദ്യാഭ്യാസ ശിൽപശാലകൾ, അൽ ഖലായിലിെൻറ പഴയ എഡിഷനുകളുടെ ശേഷിപ്പുകളുടെ പ്രദർശനം തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കായുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ വിൻറർ പ്ലാൻറിംഗ് ശിൽപശാലയും ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.