ഖുർആൻ പരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയ ഡോ. നസീറ അബൂബക്കറിന് ഉപഹാരം നൽകുന്നു
Posted On
date_range Updated On
date_range ഖുർആൻ പരീക്ഷ വിജയികളെ ആദരിച്ചു
ദോഹ: ഖുർആൻ സ്റ്റഡി സെന്റർ റയ്യാൻ സോണിനു കീഴിൽ നടന്നു വരുന്ന ഖുർആൻ പഠന ക്ലാസിന്റെ ഭാഗമായി നടന്ന പരീക്ഷയിലെ വിജയികളെ ആദരിച്ചു. ഡോ. നസീറ അബൂബക്കർ ഒന്നാം റാങ്കിന് അർഹയായി. സമ്മാനവിതരണം സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) വൈസ് പ്രസിഡന്റ് ഹബീബ് റഹ്‌മാൻ കീഴിശ്ശേരി നിർവഹിച്ചു.
കോഴ്‌സ് ഡയറക്ടർ സുഹൈൽ ശാന്തപുരം, കോഓഡിനേറ്റർമാരായ എം. നാസർ , ഇസ്മായിൽ മുനാഫർ, എം.എം. അബ്ദുൽ ജലീൽ എന്നിവർ പങ്കെടുത്തു. വാട്സാപ്പ് വഴി നടക്കുന്ന ക്ലാസിൽ വിവിധ നാടുകളിൽനിന്ന് ആയിരങ്ങളാണ് പങ്കെടുക്കുന്നത്. പരീക്ഷയിൽ ഖത്തറിന് പുറത്ത് മുഴുവൻ മാർക്ക് നേടി വിജയികളായ അബ്ദുൽ സലാം അല്ലൂർ (യു.എ.ഇ), സഫിയ എം. അലി (മലപ്പുറം), സീനത്ത് ബീവി (കൊല്ലം) എന്നിവരെയും വിവിധ വേദികളിൽ വെച്ച് ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.