വെ​സ്റ്റ്ബാ​ങ്കി​ൽ ഇ​സ്രാ​യേ​ൽ ആ​രം​ഭി​ച്ച അ​ധീ​ന​പ്പെ​ടു​ത്ത​ൽ നീ​ക്ക​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി അ​റ​ബ് രാ​ജ്യ​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ൾ യു.​എ​ൻ ആ​സ്ഥാ​ന​ത്ത് ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ​നി​ന്ന്

‘വെ​സ്റ്റ്ബാ​ങ്ക്: ഇ​സ്രാ​​യേ​​ൽ നീ​ക്കം നി​യ​മ​വി​രു​ദ്ധം’

ദോ​ഹ: വെ​സ്റ്റ്ബാ​ങ്കി​ൽ ഇ​സ്രാ​യേ​ൽ ആ​രം​ഭി​ച്ച പു​തി​യ അ​ധീ​ന​പ്പെ​ടു​ത്ത​ൽ നീ​ക്ക​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി അ​റ​ബ് രാ​ജ്യ​ങ്ങ​ൾ. ഇ​സ്രാ​യേ​ലി​ന്റെ നി​യ​മ​വി​രു​ദ്ധ ന​ട​പ​ടി​ക​ളെ ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​തി​നാ​യി അ​റ​ബ് രാ​ജ്യ​ങ്ങ​ൾ ന്യൂ​യോ​ർ​ക്കി​ലെ യു.​എ​ൻ ആ​സ്ഥാ​ന​ത്ത് ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ യു.​എ​ന്നി​ലെ ഖ​ത്ത​റി​ന്റെ സ്ഥി​രം പ്ര​തി​നി​ധി ശൈ​ഖ ആ​ലി​യ അ​ഹ​മ്മ​ദ് ബി​ൻ സൈ​ഫ് ആ​ൽ​ഥാ​നി​യും പ​ങ്കെ​ടു​ത്തു.

വെ​സ്റ്റ്ബാ​ങ്കി​ൽ സാ​ന്നി​​ധ്യം വി​പു​ലീ​ക​രി​ക്കാ​​നു​ള്ള ഇ​സ്രാ​​യേ​​ലി​ന്റെ നി​യ​മ​വി​രു​ദ്ധ​നീ​ക്ക​​ത്തെ ശ​​ക്ത​​മാ​യി അ​പ​ല​പി​ച്ച അ​റ​ബ് രാ​ജ്യ​ങ്ങ​ൾ, അ​ധി​നി​വേ​ശ വെ​സ്റ്റ് ബാ​ങ്കി​ൽ കൈ​യ​ട​ക്കി​യ ഭൂ​മി​യെ ‘സ്റ്റേ​റ്റ് ലാ​ൻ​ഡ്സ്’ എ​ന്ന് വി​ശേ​ഷി​പ്പി​ച്ച​തും, ഭൂ​മി ര​ജി​സ്ട്രേ​ഷ​നും കു​ടി​യേ​റ്റ​ത്തി​നു​മു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ക്കാ​നു​മു​ള്ള തീ​രു​മാ​ന​ത്തി​നെ​തി​രെ​യും ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ചു.

നി​യ​മ​വി​രു​ദ്ധ​മാ​യ കു​ടി​യേ​റ്റ​ങ്ങ​ൾ ത്വ​രി​ത​പ്പെ​ടു​ത്താ​ൻ ഇ​സ്രാ​യേ​ൽ ല​ക്ഷ്യ​മി​ടു​ന്നു​വെ​ന്നും അ​ധി​നി​വേ​ശ ഫ​ല​സ്തീ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​യ​മ​വി​രു​ദ്ധ പ​ര​മാ​ധി​കാ​രം അ​വ​ർ ഉ​റ​പ്പി​ക്കു​ക​യാ​ണെ​ന്നും അ​റ​ബ് രാ​ജ്യ​ങ്ങ​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഇ​സ്രാ​യേ​ലി​ന്റെ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ത​ട​യു​ന്ന​തി​നും ഫ​ല​സ്തീ​ൻ ജ​ന​ത​യു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​നും അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ നി​ർ​വ​ഹി​ക്ക​ണം. 1967ലെ ​കി​ഴ​ക്ക​ൻ ജ​റൂ​സ​ലം ത​ല​സ്ഥാ​ന​മാ​യി സ്വ​ത​ന്ത്ര​വും പ​ര​മാ​ധി​കാ​ര​വു​മു​ള്ള ഫ​ല​സ്തീ​ൻ രാ​ഷ്ട്രം സ്ഥാ​പി​ക്ക​ണ​മെ​ന്നും അ​റ​ബ് രാ​ഷ്ട്ര​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ൾ ആ​ഹ്വാ​നം ചെ​യ്തു.

Tags:    
News Summary - West Bank: Israeli move is illegal'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.