ഫാത്തിമ അൽ നുഐമി

ദോഹ: വിശ്വമേളയുടെ കളിക്കളത്തിൽ പന്തുതട്ടുക ഇന്ത്യയുടെ വിദൂര സ്വപ്​നമാണ്​. എന്നാൽ, ഖത്തറിൽ പന്തുരുളു​േമ്പാൾ ഗാലറിയിലെ കളിയാരവങ്ങളിൽ ഇന്ത്യക്കാരുടെ വലിയൊരു സാന്നിധ്യം ലോകകപ്പ്​ ആതിഥേയർ പ്രതീക്ഷിക്കുന്നുണ്ട്​. രാജ്യത്തെ ഏറ്റവും വലിയ പ്രവാസ സമൂഹമായ ഇന്ത്യക്കാരുടെയും ഫുട്​ബാൾ പ്രിയം ലോകകപ്പിന്​ മികച്ച കാണികളെ തന്നെ സമ്മാനിക്കുമെന്ന്​ ഖത്തർ ലോകകപ്പി​െൻറ സംഘാടക സമിതിയായ സുപ്രീംകമ്മിറ്റി ഫോർ ഡെലിവറി ആൻഡ്​ ലെഗസി എക്​സിക്​സിക്യുട്ടിവ്​ ഡയറക്​ടർ ഫാത്തിമ അൽ നുഐമി പറയുന്നു.

'ഖത്തറും ഇന്ത്യയും തമ്മിലേത്​ നൂറ്റാണ്ടുകളുടെ സൗഹൃദമാണുള്ളത്​. ഇന്ത്യയെ എന്നും പ്രധാനപ്പെട്ട പങ്കാളിയായാണ്​ ഖത്തർ പരിഗണിക്കുന്നത്​. ലോകകപ്പിൽ വലിയൊരു നിര ഇന്ത്യൻ കാണികളെ തന്നെ ഖത്തർ പ്രതീക്ഷിക്കുന്നു. ഖത്തറിലുള്ള ഇന്ത്യന്‍ പ്രവാസികള്‍ വളരെ ആകാംക്ഷപൂര്‍വമാണ് ലോകകപ്പിനെ നോക്കികാണുന്നത്. പ്രവാസി ഇന്ത്യക്കാ​ർക്കു പുറമെ, ലോകകപ്പ്​ കാലത്തായി കൂടുതൽ പേരെയും പ്രതീക്ഷിക്കുന്നു' -ഫാത്തിമ അൽ നുഐമി പറഞ്ഞു. കോവിഡ്​ മഹാമാരിയൊന്നും രാജ്യത്തി​െൻറ ഒരുക്കങ്ങളെ ബാധിച്ചിട്ടില്ലെന്നും, സ്​റ്റേഡിയം നിർമാണം ഉൾപ്പെടെ ഒരുക്കങ്ങൾ 98 ശതമാനം പൂർത്തിയായതായും അവർ പറഞ്ഞു. 'സ്​റ്റേഡിയവും മറ്റ്​ അടിസ്​ഥാന സൗകര്യങ്ങളും 98 ശതമാനവും പൂർത്തിയായി. കോവിഡിനുശേഷമുള്ള ഏറ്റവും വലിയ കായിക ഉത്സവമായി ലോകകപ്പ്​ മാറുമെന്നതിൽ സംശയമില്ല. സ്​റ്റേഡിയത്തിൽ 100 ശതമാനം കാണികളുടെ സാന്നിധ്യം തന്നെ പ്രതീക്ഷിക്കുന്നു. തങ്ങളുടെ ടീമുകൾ ഇല്ലെങ്കിലും ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽനിന്ന്​ കൂടുതൽ ആരാധകരെ തന്നെ ഞങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്​ -ഫാത്തിമ അൽ നുഐമി പറഞ്ഞു. ലോക കപ്പ് ഫുട്ബാള്‍ യോഗ്യത മത്സരങ്ങള്‍ക്ക് ഇന്ത്യന്‍ ടീമി​െൻറ വിദേശ പര്യടനങ്ങള്‍ക്ക് ആതിഥേയത്വം വഹിച്ചത് ഖത്തര്‍ ആണെന്നും സുപ്രീം കമ്മിറ്റി കമ്യൂണിക്കേഷൻസ് മേധാവി ഫാത്തിമ അല്‍ നുഐമി പറഞ്ഞു. 

Tags:    
News Summary - Welcome to the Indian audience

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-11 01:56 GMT