Posted On
date_range Updated On
date_range വെയ്റ്റ് ലോസ് ചലഞ്ച്: സന അബ്ദുല്‍കരീം, നൂര്‍ ഇബ്രാഹീം ചാമ്പ്യന്മാര്
ദോഹ: എക്സ്പാറ്റ്സ് സ്പോര്‍ട്ടീവ് സംഘടിപ്പിച്ച നാലാമത് വെയ്റ്റ് ലോസ് ചലഞ്ചില്‍ വനിതാ വിഭാഗത്തില്‍ സന അബ്ദുല്‍കരീമും പുരുഷ വിഭാഗത്തില്‍ നൂര്‍ ഇബ്രാഹീമും ചാമ്പ്യന്മാരായി. ഹണിമോള്‍ തോമസ്, ഫാതിമത് ജസീല എന്നിവര്‍ വനിതാ വിഭാഗത്തില്‍ രണ്ടും മൂന്നും സ്ഥാനം നേടിയപ്പോള്‍ പുരുഷ വിഭാഗത്തില്‍ മുഹമ്മദ് ആരിഫ്, അബൂ ഹംദാന്‍ എന്നിവര്‍ രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി.
നവംബറില്‍ സംഘടിപ്പിക്കപ്പെട്ട സര്‍വിസ് കാര്‍ണിവലില്‍ വെച്ചാണ് മത്സരം ആരംഭിച്ചത്. വിവിധ സെഷനുകൾക്ക് മുഹമ്മദ് അസ്ലം, ഷഫീഖ് മുഹമ്മദ്, സഹല നൗഷാദ്, ഫിദ അലി തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.