ദോഹ: രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നേരിയ തോതിൽ മഴ പെയ്തതോടെ ജാഗ്രതാ നിർദേശവുമായി ഖത്തർ കാലാവസ്ഥാ വകുപ്പ് രംഗത്തെത്തി.
ഖത്തറിെൻറ മധ്യഭാഗത്തായി ആകാശം മേഘാവൃതമാണെന്നും ഇടിയോടെയുള്ള മഴക്ക് സാധ്യതയുണ്ടെന്നും കടലിൽ പോകുന്നതും അതുമായി ബന്ധപ്പെട്ട ജോലികളും ഒഴിവാക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇടിമിന്നലും ശക്തമായ കാറ്റും പ്രവചിച്ച കാലാവസ്ഥാ വകുപ്പ്, സുരക്ഷ മുൻനിർത്തി ജാഗ്രതാ നിർദേശങ്ങളും പുറപ്പെടുവിച്ചു.
ഇടിമിന്നലിെൻറ അകമ്പടിയോടെ ആലിപ്പഴവർഷത്തോടെയുള്ള മഴക്ക് സാധ്യതയുണ്ട്. അതിനാൽ തന്നെ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും ശക്തമായ കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ അന്തരീക്ഷത്തിൽ പൊടിപടലമുയരാനിടയുണ്ടെന്നും ഇത് മൂലം ദൂരക്കാഴ്ചാപരിധി കുറയുമെന്നും വകുപ്പ് അറിയിച്ചു.
തുറസ്സായ സ്ഥലങ്ങളിൽ നിൽക്കുന്നത് ഒഴിവാക്കണമെന്നും വാഹനമോടിക്കുമ്പോൾ കൂടുതൽ സുരക്ഷ ഉറപ്പാക്കുന്നതിന് വാഹനത്തിെൻറ ഗ്ലാസുകൾ ഉയർത്തണമെന്നും ഇത് ശക്തമായ മിന്നലിൽ നിന്നും രക്ഷ നൽകുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
തുറസ്സായ ജലാശയങ്ങൾക്കടുത്ത് നിന്നും അകന്ന് നിൽക്കുക, ജലാശങ്ങളിൽ നീന്തുന്നത് ഉടൻ തന്നെ നിർത്തി സുരക്ഷിതമായ സ്ഥലത്തേക്ക് മാറുക എന്നിവ ഇടിമിന്നൽ സമയത്ത് പാലിക്കണം. കൂടാതെ ഉയർന്ന സ്ഥലങ്ങളിലോ മേൽക്കൂരക്ക് മുകളിലോ മരത്തിന് താഴെയോ വൈദ്യുതി പ്രവഹിക്കുന്ന സ്ഥലങ്ങളിലോ നിൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും വകുപ്പ് നിർദേശിച്ചിട്ടുണ്ട്. ഇടിമിന്നലുണ്ടാകുന്ന സമയങ്ങളിൽ വീട്ടുപകരണങ്ങൾ സംരക്ഷിക്കുന്നതിനായി വൈദ്യുത പ്ലഗിൽ നിന്നും ഒഴിവാക്കണമെന്നും വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.