ദോഹ: ഇസ്രായേൽ മന്ത്രിയും കുടിയേറ്റക്കാരും അൽ അഖ്സ മസ്ജിദിന്റെ കോംപൗണ്ടിലേക്ക് അതിക്രമിച്ചു കയറിയ സംഭവത്തിൽ ഖത്തർ ശക്തമായി അപലപിച്ചു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും ലോകമെമ്പാടുമുള്ള മുസ്ലീം വിശ്വാസികളുടെ വികാരങ്ങളെ പ്രകോപിപ്പിക്കുന്നതുമാണ്.
ഫലസ്തീൻ ജനതക്കുനേരെയും ഇസ്ലാമിക, ക്രിസ്ത്യൻ പുണ്യസ്ഥലങ്ങൾക്കുനേരെയും ഇത്തരം ലംഘനങ്ങൾ തുടരുന്നതിനെതിരെയും മേഖലയിൽ ആക്രമണം വർധിക്കുന്നതിനെതിരെയും വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ജറൂസലമും പുണ്യസ്ഥലങ്ങളും സംരക്ഷിക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ധാർമികവും നിയമപരവുമായ ഉത്തരവാദിത്തങ്ങൾ നിർവഹിക്കണം.
നിയന്ത്രണങ്ങളില്ലാതെ മതപരമായ ആചാരങ്ങൾ അനുഷ്ഠിക്കാനും 1967ലെ അതിർത്തികളിൽ ഒരു സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കാനുമുള്ള പൂർണ അവകാശം ഉൾപ്പെടെ സ്വതന്ത്ര പലസ്തീൻ രാഷ്ട്രത്തിലും ജനതയുടെ നിയമാനുസൃത അവകാശങ്ങളിലും ഖത്തറിന്റെ ഉറച്ച നിലപാട് മന്ത്രാലയം ആവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.