ഖത്തർ ചാരിറ്റിയുടെ റമദാൻ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തപ്പോൾ
ദോഹ: പ്രതികൂല സാഹചര്യങ്ങൾക്കിടയിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കുടുംബങ്ങൾക്ക് ഖത്തർ ചാരിറ്റിയുടെ റമദാൻ സഹായം. റമദാൻ പദ്ധതിയുടെ ഭാഗമായി വിവിധ രാജ്യങ്ങളിൽ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. "നന്മ നിങ്ങളിൽ തുടങ്ങുന്നു" എന്ന പ്രചാരണത്തിന്റെ ഭാഗമായി ഉദാരമതികളായ ദാതാക്കളുടെയും ഖത്തരി എംബസികളുടെയും പിന്തുണയോടെയാണ് ഖത്തർ ചാരിറ്റി റമദാൻ കാമ്പയിൻ നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി മൊറോക്കോയിലെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് റമദാൻ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു.
മൊറോക്കോയിലെ റബാത് -കെനിത്ര മേഖലയിലെ 551 നിർധന കുടുംബങ്ങൾക്കാണ് ഖത്തർ ചാരിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യക്കിറ്റുകൾ നൽകിയത്. ഖത്തർ എംബസി ഫസ്റ്റ് സെക്രട്ടറി അബ്ദുറഹ്മാൻ ബിൻ സാലിഹ് അൽ അതിയ്യ, ഖത്തർ ചാരിറ്റി മൊറോക്കോ ഓഫിസ് ഡയറക്ടർ മുഹമ്മദ് അബു ഹലൂബ് എന്നിവർ സാന്നിഹിതരായിരുന്നു. പ്രാദേശിക അധികൃതരുമായി സഹകരിച്ച് തെമാരയിൽ 300 കുടുംബങ്ങൾക്കും, ഐൻ അതിഖിൽ 51 കുടുംബങ്ങൾക്കും, സ്ഖിറാത്തിൽ 200 കുടുംബങ്ങൾക്കും സഹായമെത്തിച്ചു. കൂടാതെ, വടക്കൻ മൊറോക്കോയിലെ ടാൻജിയറിൽ ഖത്തർ ചാരിറ്റിയുടെ സ്പോൺസർഷിപ്പിലുള്ള 480 കുടുംബങ്ങൾക്കും ഭക്ഷ്യക്കിറ്റുകൾ ലഭ്യമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.