ഇന്ത്യയിലെ ഖത്തർ അംബാസഡർക്ക് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ ഉപഹാരം നൽകുന്നു
ദോഹ: ഇന്ത്യയിൽനിന്ന് സേവനകാലാവധി പൂർത്തിയാക്കി മടങ്ങുന്ന ഖത്തർ അംബാസഡർ മുഹമ്മദ് ബിൻ ഖാതിർ അൽ ഖാതിറിന് ഇന്ത്യൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ യാത്രയയപ്പു നൽകി. ഉപരാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ സ്ഥാനമൊഴിയുന്ന അംബാസഡർക്ക് ഉപഹാരം നൽകി. ഇന്ത്യയും ഖത്തറും തമ്മിലെ നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിലും സൗഹൃദവും വ്യാപാരവും മെച്ചപ്പെടുത്തുന്നതിലും അംബാസഡറുടെ സേവനങ്ങൾക്ക് ഉപരാഷ്ട്രപതി നന്ദി അറിയിച്ചു. ഇരു രാജ്യങ്ങൾക്കുമിടയിൽ പുതിയകാലത്ത് വിവിധ മേഖലകളിൽ ബന്ധം ഊഷ്മളമാക്കാൻ അംബാസഡറുടെ സേവനങ്ങൾക്ക് കഴിഞ്ഞുവെന്ന് അദ്ദേഹം വിശദീകരിച്ചു.
പ്രവർത്തനകാലയളവിൽ പൂർണ പിന്തുണ നൽകിയ ഇന്ത്യൻ ഭരണകൂടത്തിനും ഉപരാഷ്ട്രപതിക്കും ഖത്തർ അംബാസഡർ നന്ദി അറിയിച്ചു. നേരത്തേ ഇന്തോനേഷ്യയിൽ അംബാസഡറായിരുന്ന മുഹമ്മദ് ബിൻ ഖാതിർ അൽ ഖാതിർ 2016ലാണ് ഇന്ത്യയിലെ ഖത്തർ നയതന്ത്ര പ്രതിനിധിയായി സ്ഥാനമേറ്റത്. ആറു വർഷം നീണ്ട സേവനത്തിനൊടുവിലാണ് അദ്ദേഹം ന്യൂഡൽഹി വിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.