????????? ??????????????? ????????? ????? ???????????? ?????????????? ?????????????

ഖത്തറിൽ പ്രതിമാസം നിർമിക്കുന്നത് 8000 വെൻറിലേറ്ററുകൾ

ദോഹ: പ്രാദേശിക-അന്തർദേശീയതലങ്ങളിലെ ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതി​​െൻറ ഭാഗമായി ഖത്തർ കമ്പനി നിർമിക്കുന്നത് പ്രതിമാസം 8000 വ​​െൻറിലേറ്ററുകൾ. പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ബർസാൻ ഹോൾഡിങ്​സാണ് വ​​െൻറിലേറ്ററുകൾ നിർമിക്കുന്നത്. പൂർണമായി പ്രാദേശികമായി നിർമിക്കുന്ന വ​​െൻറിലേറ്ററുകൾ റെക്കോഡ് സമയത്തിലാണ് പൂർത്തിയാക്കുന്നത്. ഇവയുടെ നിർമാണപ്രക്രിയ വിശദമാക്കുന്ന വിഡിയോ സന്ദേശത്തോടൊപ്പം ഗവൺമ​​െൻറ് കമ്യൂണിക്കേഷൻ ഓഫിസാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.കോവിഡ്-19 പ്രതിസന്ധികൾക്കിടയിലും പ്രതിരോധമന്ത്രാലയത്തിന് കീഴിലുള്ള ബർസാൻ ഹോൾഡിങ്​സിൽ പൂർണമായും പ്രാദേശികമായി റെക്കോഡ് സമയത്തിലാണ് വ​​െൻറിലേറ്റർ നിർമാണം പൂരോഗമിക്കുന്നതെന്ന് ജി.സി.ഒ ട്വീറ്റ് ചെയ്തു.  

ഏപ്രിൽ മുതൽ ഖത്തർ സയൻസ്​ ആൻഡ് ടെക്നോളജി പാർക്കിലെ ബർസാൻ ഹോൾഡിങ്​സി​​െൻറ ആസ്ഥാനത്താണ്  സേവർ-ക്യൂ വ​​െൻറിലേറ്ററുകൾ നിർമിക്കുന്നത്.എൻജിനീയറിങ്ങും നിർമാണവും ഖത്തരി മാനദണ്ഡങ്ങൾക്കനുസൃതമായാണ്. സിവിലിയൻ, മിലിറ്ററി ഉപയോഗത്തിന് സാധ്യമാകും വിധത്തിലാണ് സേവർ-ക്യൂ വ​​െൻററിലേറ്ററുകളുടെ  നിർമാണമെന്ന് അസി. ​േപ്രാജക്ട് മാനേജർ സഈദ് അബ്​ദുല്ല അൽ മന്നാഇ അൽജസീറയോട് പറഞ്ഞു.

Tags:    
News Summary - ventilater-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.