Posted On
date_range Updated On
date_range വെനിസ്വേലൻ ഭൂകമ്പം: ഖത്തർ സഹായമയച്ചു
ദോഹ: ശക്തമായ ഇരട്ട ഭൂകമ്പം ദുരിതം വിതച്ച വെനിസ്വേലയിലേക്ക് ഖത്തർ സഹായ വസ്തുക്കൾ അയച്ചു. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നിർദേശപ്രകാരം ആറ് വിമാനങ്ങളിലായി അടിയന്തര സഹായങ്ങൾ എത്തിക്കുന്ന പ്രവർത്തനമാണ് നടത്തുന്നത്. ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റിന്റെ നേതൃത്വത്തിൽ, ആഭ്യന്തര സുരക്ഷാ വിഭാഗമായ ലഖ്‍വിയ ഖത്തർ ഇന്റർനാഷനൽ സെർച്ച് ആൻഡ് റെസ്ക്യൂ ഗ്രൂപ്പിന്റെയും ഖത്തർ റെഡ് ക്രെസന്റ് സൊസൈറ്റിയുടെയും സഹകരണത്തോടെയാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. താൽക്കാലിക തമ്പുകൾ, ഫീൽഡ് ആശുപത്രിക്കാവശ്യമായ വസ്തുക്കൾ, താമസ സാമഗ്രികൾ എന്നിവയാണ് ഖത്തർ അയക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.