ദോഹ: വർക്കല രഘുനാഥപുരം സ്വദേശി അബ്ദുൽ ഗഫൂറിെൻറ മകൻ മുഹമ്മദ് അമാർ (നാ ല്‍) ഖത്തറിൽ നിര്യാതനായി. മാതാവ്: വർക്കല വടശ്ശേരിക്കോണം സ്വദേശിനി ജാസ്മിൻ ഷറഫുദ്ദീൻ. സഹോദരൻ: മുഹമ്മദ് അൻസാൽ. ഖത്തറിലെ വർക്കല നിവാസികളുടെ പ്രവാസി കൂട്ടായ്മയായ നോർവ ഖത്തർ സ്ഥാപക അംഗവും ജനറൽ സെക്രട്ടറിയുമാണ് അബ്ദുൽഗഫൂർ. ഖത്തറിൽ ലഖ്വിയയിൽ ആണ് ജോലി ചെയ്യുന്നത്. ഖബറടക്കം ഇന്നലെ രാവിലെ ഒമ്പതിന് വടശ്ശേരിക്കോണം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു. നിര്യാണത്തിൽ നോർവ ഖത്തർ പ്രസിഡൻറ് ദിലീപ് കുമാർ, സെക്രട്ടറി മുഹമ്മദ് സഫീർ, ൈവസ്പ്രസിഡൻറ് നിഖിൽ എന്നിവർ അനുശോചിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.