വാടാനപ്പള്ളി പ്രവാസി സെക്കുലർ അസോസിയേഷൻ പെരുന്നാൾ മുഹബ്ബത്ത് പരിപാടിയുടെ ഭാഗമായി നടത്തിയ മൈലാഞ്ചി മത്സരത്തിൽ വിജയികൾക്ക് സമ്മാനം കൈമാറുന്നു
ദോഹ: ഖത്തർ പ്രവാസികളായ തൃശൂർ ജില്ലയിലെ വാടാനപ്പള്ളി നിവാസികളുടെ കൂട്ടായ്മയായ വാടാനപ്പള്ളി പ്രവാസി സെക്കുലർ അസോസിയേഷൻ (വാപ്സ) പെരുന്നാൾ മുഹബ്ബത്ത് എന്ന ശീർഷകത്തിൽ ഈദ് സംഗമം നടത്തി. പരിപാടിയുടെ ഭാഗമായി വനിതാ വിങ്ങിന്റെ നേതൃത്വത്തിൽ മൈലാഞ്ചി മത്സരവും നടന്നു. നിഹാല പർവീൻ ഒന്നാം സ്ഥാനവും ഇച്ചു ആഷിഫ്, അലീഷ അർജുൻ തുടങ്ങിയവർ രണ്ടും മൂന്നും സ്ഥാനവും കരസ്ഥമാക്കി. കുട്ടികളുടെ ഒപ്പന, നൃത്താവിഷ്കാരങ്ങൾ, വാപ്സ ടീമിന്റെ ഗാനമേള എന്നിവ ഉൾപ്പെടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
സ്പോർട്സ് മീറ്റിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ക്രിക്കറ്റ് മത്സരത്തിനായുള്ള ജഴ്സി പ്രകാശനവും ചടങ്ങിൽ നടന്നു. മേയ് 28ന് ആരംഭിച്ച സ്പോർട്സ് മീറ്റ് ജൂൺ 12ന് സമാപിക്കും. ക്രിക്കറ്റ്, ഫുട്ബാൾ, ബാഡ്മിന്റൺ, ചെസ്, കാരംസ് തുടങ്ങിയ വിവിധ കായിക ഇനങ്ങളിലെ മത്സരങ്ങൾ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.
ചടങ്ങിൽ വാപ്സ ജനറൽ സെക്രട്ടറി ജലാൽ അയ്നിക്കൽ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് കെ.വി. പ്രേംജിത്ത് അധ്യക്ഷത വഹിച്ചു. മനാഫ് അയ്നിക്കൽ, എ.എ. ഷാജി, പി.ഡി. ജോർജ്, പി.എസ്.എം. ഹുസൈൻ, അബ്ദുറസാഖ് എന്നിവർ സംസാരിച്ചു. സനീഷ് വത്സൻ നന്ദിയും പറഞ്ഞു. ഷെഫീർ വാടാനപ്പള്ളി അവതാരകനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.