വാ​ക്സി​ൻ ന​ൽ​ക​ൽ: ശ​ത​മാ​ന​ത്തി​ൽ ഖ​ത്ത​ർ ഒ​മ്പ​താ​മ​ത്

ദോ​ഹ: കോ​വി​ഡ്-19 വാ​ക്സി​ൻ സ്വീ​ക​രി​ച്ച ആ​ളു​ക​ളു​ടെ ശ​ത​മാ​ന​ക്ക​ണ​ക്കി​ൽ ഖ​ത്ത​ർ ലോ​ക​ത്ത് ഒ​മ്പ​താ​മ​ത്.ക​ഴി​ഞ്ഞ മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രി ഡോ. ​ഹ​നാ​ൻ അ​ൽ കു​വാ​രി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. കോ​വി​ഡ്-19​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​റ്റ​വും പു​തി​യ വി​വ​ര​ങ്ങ​ളും വ്യാ​പ​നം ത​ട​യു​ന്ന​തിെൻറ ഭാ​ഗ​മാ​യു​ള്ള ന​ട​പ​ടി​ക​ളും ഡോ. ​അ​ൽ കു​വാ​രി മ​ന്ത്രി​സ​ഭ​ക്ക് മു​മ്പാ​കെ വി​ശ​ദീ​ക​രി​ച്ചി​രു​ന്നു. ദേ​ശീ​യ കോ​വി​ഡ്-19 വാ​ക്സി​നേ​ഷ​ൻ േപ്രാ​ഗ്രാ​മിെൻറ ഭാ​ഗ​മാ​യി ഇതുവരെ 1225110 ഡോസ്​ വാക്​സിൻ നൽകി. ദേ​ശീ​യ വാ​ക്സി​നേ​ഷ​ൻ േപ്രാ​ഗ്രാ​മി​ൽ മ​ന്ത്രി​സ​ഭ സം​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി.

ആ​കെ ജ​ന​സം​ഖ്യ​യു​ടെ 27 ശ​ത​മാ​നം പേ​ർ ഇ​തു​വ​രെ​യാ​യി ഒ​രു ഡോ​സെ​ങ്കി​ലും വാ​ക്സി​ൻ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. 15 ശ​ത​മാ​നം പേ​ർ ര​ണ്ട് ഡോ​സ്​ വാ​ക്സി​നും സ്വീ​ക​രി​ച്ച​താ​യും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.