ദം ദം ബിരിയാണി മേക്കിങ് കോണ്ടസ്റ്റ്; സെമി ഫൈനൽ ഒരുങ്ങി ഖത്തർ
ദോഹ: ആട്ടവും പാട്ടും ലോകോത്തര കായിക മാമാങ്കങ്ങളും അടക്കം ആഘോഷങ്ങളുടെ കേന്ദ്രമായ ഖത്തറിൽ ഇനി രുചിയുടെ ഉത്സവക്കാലം. ഗൾഫ് മാധ്യമവും മീഫ്രണ്ടും സംയുക്തമായി ഒരുക്കുന്ന 'ലുലു - ബ്രാഡ്മാ ദം ദം ബിരിയാണി മേക്കിങ് കോണ്ടസ്റ്റ്' സെമി ഫൈനൽ വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ബർവ സിറ്റി ലുലു ഹൈപ്പർമാർക്കറ്റിൽ നടക്കും.
ഖത്തറിലെ ഏറ്റവും വലിയ ബിരിയാണി കുക്കിങ് ഫെസ്റ്റിവലിനാണ് നാടൊരുങ്ങുന്നത്. ഇന്ത്യയിലും ജി.സി.സിയിലും തരംഗമായി മാറിയ പാചക മത്സരത്തെ സ്വദേശികളും പ്രവാസികളും ഏറെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.
ആയിരക്കണക്കിന് രജിസ്ട്രേഷനുകളിൽ നിന്ന് വിദഗ്ധ പാനലിസ്റ്റ് തിരഞ്ഞെടുത്ത മികച്ച 30 മത്സരാർഥികളാണ് സെമി ഫൈനലിൽ മാറ്റുരക്കുക. ഖത്തറിലെ മികച്ച ബിരിയാണി പ്രതിഭകൾ തയാറാക്കുന്ന സ്വാദിഷ്ടമായ 30 വ്യത്യസ്ത തരം ബിരിയാണികൾ വേദിയിൽ അവതരിപ്പിക്കും.
വൈവിധ്യമാർന്ന രുചിക്കൂട്ടുകൾ അവതരിപ്പിക്കുന്ന വേദിയിൽ കുട്ടികൾക്കും കുടുംബങ്ങൾക്കുമായി ഇൻസ്റ്റന്റ് ഫാമിലി ഗെയിം ആക്റ്റിവിറ്റികളും കളറിങ് മത്സരങ്ങളും ക്രമീകരിച്ചിട്ടുണ്ട്. വിജയികളാകുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾ സ്വന്തമാക്കാം.
കൂടാതെ പരിപാടി ആഘോഷമാക്കാൻ മെഹ്ഫിൽ ഖത്തർ ഒരുക്കുന്ന മുട്ടിപ്പാട്ടും വേദിക്ക് മാറ്റുകൂട്ടും. ദം ദം ബിരിയാണി മേക്കിങ് കോണ്ടസ്റ്റ് സെമി ഫൈനലിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.