മാർസ ഹൈപ്പർമാർക്കറ്റ് ഔട്ട് ലെറ്റ്; കെട്ടിട കരാർ ഒപ്പുവെച്ചു
ദോഹ: ഖത്തറിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ മാർസ ഹൈപ്പർമാർക്കറ്റിന്റെ ഏഴാമത് ശാഖ ആരംഭിക്കുന്നതിനായി പുതിയ കെട്ടിടത്തിനുള്ള കരാർ ഒപ്പുവെച്ചു. ഖാലിദ് അൽ യാഫി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് പുതിയ ശാഖ ആരംഭിക്കുന്നത്. സിഗ്നേച്ചർ ബൈ മാർസ റെസ്റ്റോറന്റിൽ നടന്ന ചടങ്ങിൽ ഖാലിദ് അൽ യാഫി ഗ്രൂപ്പ് സ്ഥാപകരായ ഖാലിദ് മുഹമ്മദ് സെയ്ഫ് അൽ യാഫി, സെയ്ഫ് മുഹമ്മദ് സെയ്ഫ് അൽ യാഫി എന്നിവർ പങ്കെടുത്തു.
മാർസ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ ജാഫർ കണ്ടോത്ത്, ഡയറക്ടർ ഗഫൂർ കണ്ടോത്ത്, ഗ്രൂപ്പ് ജനറൽ മാനേജർ ഹാരിസ് ഖാദർ, ബയിങ് മാനേജർ നിസാർ കാപ്പിക്കണ്ടി എന്നിവർ സന്നിഹിതരായിരുന്നു. ഖത്തറിലെ റീട്ടെയിൽ മേഖലയിൽ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് മാർസ ഗ്രൂപ്പ് ഏഴാമത് ശാഖക്കായി ഒരുങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.