അൽറയ്യാൻ മുനിസിപ്പാലിറ്റിക്കുകീഴിലുള്ള കെട്ടിടങ്ങൾ പൊളിക്കുന്നു
Posted On
date_range Updated On
date_range നഗര സൗന്ദര്യവത്കരണം: റയ്യാനിൽ കെട്ടിടങ്ങൾ പൊളിച്ചുനീക്കി
ദോഹ: നഗര സൗന്ദര്യവത്കരണ പ്രവൃത്തികളുടെ ഭാഗമായി റയ്യാൻ മുനിസിപ്പാലിറ്റി പരിധിക്ക് കീഴിൽ 14 കെട്ടിടങ്ങൾ അധികൃതർ പൊളിച്ചുനീക്കി. ലഖ്ത, റയ്യാൻ ഓൾഡ്, റയ്യാൻ ജദീദ്, മുഐദർ, അസീസിയ, ഗാനിം അൽജദീദ്, അബുഹമൂർ എന്നിവിടങ്ങളിലാണ് കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയത്. നഗരത്തിന്റെ ദൃശ്യഭംഗി സംരക്ഷിക്കുന്നതോടൊപ്പം സ്ട്രീറ്റുകളുടെയും പരിസരഭാഗങ്ങളുടെയും സൗന്ദര്യവത്കരണംകൂടി ലക്ഷ്യമിട്ടാണ് മുനിസിപ്പാലിറ്റിയിലെ പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.