യുണീക്​ അന്താരാഷ്ട്ര നസഴ്​സ്​ ദിനാഘോഷം അംബാസഡർ ​ഡോ. ദീപക്​ മിത്തൽ ഉദ്​ഘാടനം നിർഹിക്കുന്നു

'യുണീക്​' നഴ്സസ് ദിനാഘോഷം സമാപിച്ചു

ദോഹ: യുനൈറ്റഡ്​ നഴ്​സസ്​ ഓഫ്​ ഇന്ത്യ -ഖത്തർ (യുണീക്​) അന്തരാഷ്​ട്ര നഴ്​സസ്​ ദിനാഘോഷ പരിപാടികൾക്ക് പ്രൗഡോജ്വല സമാപനം. വെള്ളിയാഴ്ച ബിർല സ്കൂളിൽ നടന്ന പരിപാടി ഇന്ത്യൻ അംബാസഡർ ഡോ. ദീപക്​ മിത്തൽ ഉദ്​ഘാടനം നിർവഹിച്ചു.

ഹമദ് മെഡിക്കൽ കോർപറേഷൻ ആക്ടിങ് ചീഫ് നഴ്സിങ്​ ഓഫീസർ മറിയം അൽ മുതാവ മുഖ്യ അതിഥിയായി പ​ങ്കെടുത്തു. യൂണിക് പ്രസിഡന്റ്‌ മിനി സിബി,വർക്കിംഗ്‌ സെക്രട്ടറി നിസാർ ചെറുവത്ത്, ഇന്ത്യൻ കമ്മ്യൂണിറ്റി ​ഭാരവാഹികൾ, ഖത്തർ സർക്കാർ, അർധസർക്കാർ, സ്വകാര്യ മേഖലകളിലെ വിവിധ ആശുപത്രികളിൽ നിന്നും ക്ലിനിക്കുകളിൽ നിന്നുമുള്ള 500 ഓളം നഴ്സുമാരും അവരുടെ കുടുംബങ്ങളും പങ്കെടുത്തു.

കോവിഡ് കാലത്തെ പ്രേത്യേക സേവനത്തിനുള്ള യൂണിക് എക്സലൻസ് അവാർഡുകൾക്ക് 17നഴ്സുമാർ അർഹരായി.

ആഘോഷ പരിപാടികളുടെ ഭാഗമായി നടത്തിയ പെയിന്റിങ്​ മത്സരത്തിൽ ഖത്തർ റെഡ് ക്രെസന്റിലെ അബ്ദുൽ കരീം ആസാദ്‌ വിജയിയായി. കലാ പരിപാടികൾ, ഷോർട് ഫിലിം, ഖത്തറിലെ പ്രമുഖ മ്യൂസിക് ബാൻഡ് ആയ ഫങ്കാർ ബീറ്റ്സിന്റെ സംഗീത നിശ, കുട്ടികൾക്കായുള്ള പരിപാടികളും ഖത്തറിലെ ഇന്ത്യൻ നഴ്സുമാർക്കായി യൂണിക് ഒരുക്കിയിരുന്നു.

നാലര വർഷക്കാലത്തെ യൂണികിന്റെ 'ഗോൾഡൻ ജൈത്ര യാത്ര' വൈസ് പ്രസിഡന്റ്‌ ലുത്ഫി കലമ്പൻ അവതരിപ്പിച്ചു. ട്രഷറർ മുഹമ്മദ്‌ അമീർ നന്ദി അറിയിച്ചു. 

News Summary - 'unique' nurses day celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-08 07:27 GMT