ദോഹ: ഇന്ത്യൻ നഴ്സുമാരുടെ കൂട്ടായ്മയായ യുനീക് സംഘടിപ്പിച്ച ബാഡ്മിന്റൺ ടൂർണമെന്റിന് ആൽഫ കാംബ്രിഡ്ജ് സ്കൂളിൽ സമാപനമായി. റിയാദ മെഡിക്കൽ സെന്റർ മുഖ്യ പ്രായോജകരായ ചാമ്പ്യൻഷിപ്പിൽ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽനിന്നായി 50 ഓളം ടീമുകൾ പങ്കെടുത്തു.
പുരുഷ ഡബ്ൾസിൽ അനസ് റെജിൻ സഖ്യം ജേതാക്കളായി. ഷബീർ സെൽവരാജ് സഖ്യം റണ്ണേഴ്സായി. സിംഗിൾസ് വിഭാഗത്തിൽ ജയിന്റോ ജേതാവായി. റെജിൻ റണ്ണേഴ്സ് അപ്പായി. വനിത സിംഗിൾസ് വിഭാഗത്തിൽ ആശ്ന ബഷീർ ജേതാവും റെമിത റണ്ണേഴ്സ് അപ്പുമായി. മിക്സഡ് ഡബിൾസ് വിഭാഗത്തിൽ ശബ്ബീർ ഖാൻ ആശ്ന ബഷീർ സഖ്യം ജേതാക്കളും ജയിന്റോ റെൻസി സഖ്യം റണ്ണേഴ്സും ആയി. യുനീക് പ്രസിഡന്റ് മിനി സിബിയും സെക്രട്ടറി സാബിത് പാമ്പാടിയും ചേർന്ന് ടൂർണമെന്റ് ഉദ്ഘാടനം നിർവഹിച്ചു. സമാപന ചടങ്ങിൽ ഇന്റർനാഷനൽ ബാഡ്മിന്റൺ താരം ഗോട്വിൻ റിചാർഡ് ഓലൊഫ മുഖ്യാതിഥിയായി. ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഡോ. മോഹൻ തോമസ്, ഐ.സി.ബി.എഫ് സെക്രട്ടറി സാബിത് സഹീർ, ഐ.ഡി.സി പ്രതിനിധി ഡോ. ഫുവാദ്, ഐ.എസ്.സി അംഗം ബോബൻ, ബാഡ്മിന്റൺ കോച്ച് മനോജ് തുടങ്ങിയവർ ചേർന്ന് വിജയികൾക്ക് സമ്മാനങ്ങൾ കൈമാറി.
യുനിക് സ്പോർട്സ് അംഗം ഹിലാൽ മുഖ്യ കോഓഡിനേറ്ററായി. സുനിൽ മൂർകനാട്ട്, നന്ദനൻ, സുധീർ ഷെണോയി തുടങ്ങിയവർ മാച്ച് നിയന്ത്രിച്ചു. നഴ്സുമാർക്കുള്ള ഫുട്ബാൾ ടൂർണമെന്റ് മാർച്ച് 18ന് എം.ഐ.സി സ്റ്റേഡിയത്തിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.