ദോഹ: ഖത്തർ സന്ദർശനത്തിെൻറ ഭാഗമായി ഉമ്മൻചാണ്ടി ഖത്തർ പ്രധാനമന്ത്രി ശൈഖ് അബ്ദുള്ള ബിൻ നാസർ ബിൻ ഖലീഫ ആൽഥാനിയെ സന്ദർശിച്ചു. ഇന്ത്യയെ കുറിച്ചും മലയാളികളെ കുറിച്ചും ഇന്ത്യയുടെ പുരോഗതിയിൽ വളരെ താൽപ്പര്യത്തോടെയാണ് പ്രധാനമന്ത്രി സംസാരിച്ചതെന്നും ഇന്ത്യാക്കാർക്ക് നൽകുന്ന സഹായ സഹകരണങ്ങൾക്ക് താൻ അദ്ദേഹത്തോട് നന്ദി പറഞ്ഞതായും ഉമ്മൻചാണ്ടി വ്യക്തമാക്കി.
അതേസമയം ഇന്ത്യൻ വിദ്യാർഥികൾക്ക് ഖത്തർ ഗവൺമെൻറ് വിദ്യാഭ്യാസ കാര്യത്തിൽ ചെയ്യുന്ന നടപടികൾ ശ്രദ്ധേയമാണ്. എന്നാൽ ഇന്ത്യൻ സ്കൂളുകളിൽ മതിയായ സീറ്റുകൾ ഇല്ലാത്തതും അതിനാൽ രക്ഷകർതാതക്കൾ കുട്ടികളെ നാട്ടിലേക്ക് വിടുന്ന സാഹചര്യവും താൻ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായും അതിന് നടപടികൾ കൈക്കൊള്ളാമെന്ന് പ്രധാനമന്ത്രി മറുപടി നൽകിയതായും ഉമ്മൻചാണ്ടി മാധ്യമ പ്രവർത്തകരോട് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.