ജാമിഅ സഖാഫ ഉമ്മത്തൂര്‍ പ്രവര്‍ത്തനം വിപുലീകരിക്കുന്നു

ദോഹ: അഞ്ച് പതിറ്റാണ്ടിലേറെയായി നാദാപുരത്തെ ഉമ്മത്തൂരില്‍  പ്രവര്‍ത്തിച്ച് വരുന്ന മതഭൗതിക സമന്വയ വിദ്യാഭ്യാസ കേന്ദ്രമായ ജാമിഅ സഖാഫ പ്രവര്‍ത്തനം വിപുലീകരിക്കുന്നതായി ഭാരവാഹികള്‍ ദോഹയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകള്‍ക്കും ഉപകാരം ലഭിക്കുന്ന വിധത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്ത് കൊണ്ടാണ് സഖാഫ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നത്. പദ്ധതിയുടെ രൂപരേഖ അണിയറയില്‍ തയാറായിക്കൊണ്ടിരിക്കുകയാണെന്നും ഉടന്‍ തന്നെ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്നും സഖാഫ പ്രസിഡണ്ട് സയ്യിദ് മഖ്ദൂം തങ്ങളും വൈസ് പ്രസിഡണ്ട് അഹമ്മദ് പുന്നക്കലും പറഞ്ഞു. 

ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങളില്‍ വിദ്യാഭ്യാസത്തിന് വലിയ പ്രചാരം ലഭിക്കാത്ത കാലത്ത് ഈ  സമൂഹത്തിന് വിദ്യാഭ്യാസം കരസ്ഥമാക്കാനുള്ള അവസരമൊരുക്കണമെന്ന എന്ന പാനൂര്‍ സയ്യിദ് ഇസ്്മാഈല്‍ ശിഹാബുദ്ദീന്‍ പൂക്കോയ തങ്ങളുടെയും പ്രഫ. പി മമ്മു സാഹിബിന്റെയും ആത്മാര്‍ഥ ശ്രമഫലമായി 1967ലാണ് സഖാഫ ഉമ്മത്തൂര്‍ സ്ഥാപിതമായത്. 

ജാതി മത ഭേദമന്യേ മേഖലയിലെ നൂറുകണക്കിന് ആളുകളാണ് സഖാഫയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയത്. നാദാപുരം പ്രദേശത്തെ തന്നെ വലിയ വിദ്യാഭ്യസ കേന്ദ്രമായി വളര്‍ന്ന് കൊണ്ടിക്കുന്ന ജാമിഅ സഖാഫയക്ക് കൂടുതല്‍ മികച്ച വളര്‍ച്ചയ്ക്ക് ഖത്തറിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ അഭ്യര്‍ഥിക്കുന്നതായും  ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 
സഖാഫ ഖത്തര്‍ ചാപ്റ്റര്‍ വൈസ് പ്രസിഡണ്ട് ആര്‍പി ഹസന്‍, ജനറല്‍ സെക്രട്ടറി ടികെ ഖാലിദ്, സഖാഫ വൈസ് പ്രസിഡണ്ട് വിസി അബ്​ദുല്‍ അസീസ്, സഖാഫ ഖത്തര്‍ സെക്രട്ടറി അന്‍സാര്‍ കൊല്ലാടന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    
News Summary - ummathur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.