ദോഹ: അമേരിക്ക വേദിയൊരുക്കുന്ന ഫിഫ ലോകകപ്പ് 2026, ഫിഫ ക്ലബ് ലോകകപ്പ് മത്സരങ്ങൾക്കുള്ള റഫറിമാരുടെ സംഘത്തിൽ ഖത്തറിൽ നിന്നും രണ്ടുപേർ ഇടം നേടി. അബ്ദുൽറഹ്മാൻ അൽ ജാസിം, സൽമാൻ ഫലാഹി എന്നിവരെയാണ് ലോകകപ്പ്, ക്ലബ് ലോകകപ്പ് മത്സരങ്ങൾ നിയന്ത്രിക്കാനുള്ള സംഘത്തിലേക്ക് നാമനിർദേശം ചെയ്തത്.
ദുബൈയിൽ നടക്കുന്ന ഫിഫ റഫറി ശിൽപശാലയിൽ 32പേർക്കൊപ്പം ഇവരും പങ്കെടുക്കുന്നുണ്ട്. ഈ സംഘമായിരിക്കും വരാനിരിക്കുന്ന ടൂർണമെന്റുകൾ നിയന്ത്രിക്കുന്നത്. വിവിധ ഘട്ടങ്ങളിലെ പരിശീലനത്തിനൊടുവിലാവും അന്തിമ സംഘത്തെ തിരഞ്ഞെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.