സെ​വ​ൻ സീ​സ് നാ​വി​ഗേ​റ്റ​ർ, സെ​ല​സ്റ്റി​യ​ൽ ഡി​സ്ക​വ​റി

കന്നിസന്ദർശനവുമായി രണ്ട് ക്രൂസ് കപ്പലുകൾ

ദോഹ: ഇത്തവണത്തെ ക്രൂസ് സീസണിൽ ഖത്തറിൽ രണ്ട് കന്നി കപ്പലുകൾ കൂടി എത്തി. സെവൻ സീസ് നാവിഗേറ്റർ, സെലസ്റ്റിയൽ ഡിസ്കവറി എന്നി ക്രൂസ് കപ്പലുകളാണ് ഓൾഡ് ദോഹ പോ‌ർട്ടിൽ നങ്കൂരമിട്ടത്. മവാനി ഖത്തറുമായി സഹകരിച്ച് ഖത്തർ ടൂറിസം നടത്തിയ ചടങ്ങിൽ ഇരു കപ്പലുകളെയും രാജ്യത്തേക്ക് സ്വാഗതം ചെയ്തു.

റീജന്റ് സെവൻ സീസ് ക്രൂസസ് നടത്തുന്നതും ബഹാമാസിൽ രജിസ്റ്റർ ചെയ്തതുമായ സെവൻ സീസ് നാവിഗേറ്റർ ഡിസംബർ 14നാണ് ഖത്തറിലെത്തിയത്. 373 യാത്രക്കാരും 365 ജീവനക്കാരുമായാണ് നാവിഗേറ്റർ എത്തിയത്. സെലസ്റ്റിയൽ ക്രൂസസ് നടത്തുന്ന സെലസ്റ്റിയൽ ഡിസ്കവറിയുടെ കന്നിയാത്രക്കും ദോഹ തുറമുഖം സാക്ഷിയായി.

ഏകദേശം 1,322 യാത്രക്കാരും 476 ജീവനക്കാരുമായാണ് കപ്പൽ എത്തിയത്. 2025-2026 ക്രൂസ് സീസണിലെ ഒരു പ്രധാന നാഴികക്കല്ലാണ് ഈ രണ്ട് കപ്പലുകളുടെയും കന്നി സന്ദർശനം. ഖത്തറിന്റെ ക്രൂസ് മേഖലയുടെ തുടർച്ചയായ വളർച്ചയെ പ്രതിഫലിപ്പിക്കുന്നതാണ് ഈ കന്നി സന്ദർശനങ്ങൾ.

Tags:    
News Summary - Two cruise ships make first voyage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.