ഖത്തറിലെത്തിയ തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാനെ അൽബഹർ പാലസിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി സ്വീകരിച്ചപ്പോൾ
Posted On
date_range Updated On
date_range തുർക്കി പ്രസിഡൻറ്–അമീർ കൂടിക്കാഴ്ച
ദോഹ: ഖത്തറിലെത്തിയ തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാനുമായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അൽബഹർ പാലസിൽ ചർച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിൽ വിവിധ മേഖലകളിലുള്ള സഹകരണം സംബന്ധിച്ചും ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതുസംബന്ധിച്ചും ചർച്ച നടത്തി.
പ്രതിരോധ മന്ത്രി ഖാലിദ് ബിൻ മുഹമ്മദ് അൽ അത്വിയ തുർക്കി പ്രസിഡൻറിനെ വിമാനത്താവളത്തിൽ സ്വീകരിച്ചു. കുവൈത്ത് മുൻ അമീറിൻെറ നിര്യാണത്തിൽ അനുശോചനമറിയിച്ചതിനുേശഷമാണ് തുർക്കി പ്രസിഡൻറ് കുവൈത്തിൽ നിന്ന് ഖത്തറിലെത്തിയത്. സന്ദർശനം പൂർത്തിയാക്കിയ തുർക്കി പ്രസിഡൻറ് ബുധനാഴ്ച തന്നെ മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.