Posted On
date_range Updated On
date_range ഗതാഗത വകുപ്പ് വാഹന നമ്പർ പ്ലേറ്റ് ലേലം പ്രഖ്യാപിച്ചു
ദോഹ: ഖത്തർ ഗതാഗത വകുപ്പ് പ്രധാന വാഹന നമ്പർ പ്ലേറ്റുകൾ സൂം (sooum) ആപ് വഴി ലേലം ചെയ്യുന്നതായി അറിയിച്ചു. ജൂലൈ അഞ്ച് ഞായറാഴ്ച രാവിലെ എട്ടുവരെ ആപ്പിലെ നിശ്ചിത വിൻഡോ വഴി താൽപര്യം അറിയിക്കാം. ആവശ്യമുള്ള നമ്പറിന് അപേക്ഷിച്ച് 72 മണിക്കൂറിനകം സെക്യൂരിറ്റി ഡെപ്പോസിറ്റ് അടക്കണം. അപേക്ഷ സമയ പരിധി കഴിഞ്ഞാൽ 24 മണിക്കൂർ നീളുന്ന ലേല നടപടികളിൽ പങ്കെടുക്കാം. ഒരാൾ മാത്രം താൽപര്യം പ്രകടിപ്പിക്കുന്ന നമ്പർ പട്ടികയിലുള്ള വിലക്ക് ലഭിക്കും. ഒന്നിലധികം പേരുണ്ടെങ്കിൽ ലേലത്തിൽ കൂടുതൽ തുക ബിഡ് ചെയ്യുന്നയാൾക്ക് നമ്പർ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.