രൂപരേഖ
ദോഹ: അറ്റകുറ്റപ്പണി നടക്കുന്നതിനാൽ സൽവ റോഡിൽ അൽ അസിരി ഇന്റർസെക്ഷനിൽ (എക്സിറ്റ് ആറ്) ഭാഗികമായി അടച്ചിടുമെന്ന് പൊതുമരാമത്ത് വിഭാഗമായ അഷ്ഗാൽ അറിയിച്ചു.
ജബർ ബിൻ അഹമ്മദ് ഇന്റർസെക്ഷനിൽനിന്ന് അബൂ സംറയിലേക്കുള്ള ഭാഗത്താണ് റോഡ് നവീകരണത്തിനായി അടച്ചിടുക. വെള്ളിയാഴ്ച പുലർച്ച രണ്ടു മുതൽ രാവിലെ 10 വരെയും ആഗസ്റ്റ് 30 ശനിയാഴ്ച പുലർച്ച രണ്ടു മുതൽ രാവിലെ എട്ടു വരെയുമായിരിക്കും ഗതാഗത നിയന്ത്രണമേർപ്പെടുത്തുക. വാഹന യാത്രക്കാർ ലക്ഷ്യസ്ഥാനങ്ങളിലെത്താൻ മറ്റു വഴികൾ ഉപയോഗിക്കണമെന്ന് അഷ്ഗാൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.