ഖത്തർ സസ്റ്റെയിനബിലിറ്റി വീക്കിന്റെ ഭാഗമായി ലുലു ഹൈപ്പർമാർക്കറ്റും ഖത്തറിലെ ഫിലിപ്പീൻസ് എംബസിയും സംയുക്തമായി സംഘടിപ്പിച്ച സ്മാർട്ട് റീസൈക്ലിങ് ക്യാമ്പയിൻ ഫിലിപ്പീൻസ് അംബാസഡർ മാർഡോമെൽ സെലോ ഡി. മെലിക്കോർ ഉദ്ഘാടനം ചെയ്യുന്നു
ഖത്തർ സസ്റ്റെയിനബിലിറ്റി വീക്ക്; ലുലു ഹൈപ്പർമാർക്കറ്റിൽ സ്മാർട്ട് റീസൈക്ലിങ് ക്യാമ്പയിൻ സംഘടിപ്പിച്ചു
ദോഹ: ഖത്തർ സസ്റ്റെയിനബിലിറ്റി വീക്കിന്റെ ഭാഗമായി ലുലു ഹൈപ്പർമാർക്കറ്റും ഖത്തറിലെ ഫിലിപ്പീൻസ് എംബസിയും സംയുക്തമായി 'റീസൈക്ലേഴ്സ് യുനൈറ്റഡ് -ക്ലോസിങ് ദി ലൂപ്പ് ത്രൂ സ്മാർട്ട് റീസൈക്ലിങ്' എന്ന പേരിൽ പരിസ്ഥിതി ബോധവൽക്കരണവും റീസൈക്ലിങ് ക്യാമ്പയിനും സംഘടിപ്പിച്ചു.
ലുലു ഡി റിങ് റോഡ് ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ ഫിലിപ്പീൻസ് കമ്മ്യൂണിറ്റിയും വിവിധ പരിസ്ഥിതി പ്രവർത്തകരും പങ്കെടുത്തു. ഖത്തറിലെ ഫിലിപ്പീൻസ് അംബാസഡർ മാർഡോമെൽ സെലോ ഡി. മെലിക്കോർ ഉദ്ഘാടനം ചെയ്തു. ലുലു ഹൈപ്പർമാർക്കറ്റ് ഖത്തർ റീജനൽ ഡയറക്ടർ ഷാനവാസ്, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പ്രതിനിധികൾ, എർത് ന ഫൗണ്ടേഷൻ ഭാരവാഹികൾ, ലുലു മാനേജ്‌മെന്റ് പ്രതിനിധികൾ, ഫിലിപ്പീൻസ് കമ്മ്യൂണിറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
പരിസ്ഥിതി ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഫിലിപ്പിൻസ് എംബസി ഒരുക്കിയ എക്സിബിഷൻ ബൂത്ത് അംബാസഡർ സന്ദർശിച്ചു. കൂടാതെ ലുലുവിൽ സ്ഥാപിച്ചിട്ടുള്ള ഇ-വേസ്റ്റ് റീസൈക്ലിങ് സെന്ററുകൾ, പ്ലാസ്റ്റിക് ബോട്ടിലുകളും അലുമിനിയം കാനുകളും ശേഖരിക്കുന്ന റിവേഴ്സ് വെൻഡിങ് മെഷീനുകൾ, പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾ സജ്ജീകരിച്ച ഹൈപ്പർമാർക്കറ്റിലെ ഇടങ്ങൾ എന്നിവയും അദ്ദേഹം സന്ദർശിച്ച് വിലയിരുത്തി.
ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച റീസൈക്ലിങ് ഡ്രൈവിൽ ഫിലിപ്പീൻസ് കമ്മ്യൂണിറ്റി ടീമുകൾ സജീവമായ പങ്കാളിത്തമുണ്ടായിരുന്നു. സുസ്ഥിരതാ പ്രവർത്തനങ്ങളുടെ ഭാഗമായി ലുലു ഹൈപ്പർമാർക്കറ്റുകളിൽ സ്മാർട്ട് റീസൈക്ലിങ് രീതികൾ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇതിനായി പ്ലാസ്റ്റിക് ബോട്ടിലുകളും അലുമിനിയം കാനുകളും ശേഖരിക്കുന്ന റിവേഴ്സ് വെൻഡിങ് മെഷീനുകൾ, ഇ-വേസ്റ്റ് ശേഖരണ കേന്ദ്രങ്ങൾ, ഇക്കോ-ഫ്രണ്ട്‌ലി ബാഗുകളുടെ ഉപയോഗം വർധിപ്പിക്കുന്ന പദ്ധതികൾ എന്നിവ ലുലു ഹൈപ്പർമാർക്കറ്റുകളിൽ നടപ്പാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.