മഴക്കു വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന ഇന്ന്; രാജ്യത്തുടനീളമുള്ള 136 കേന്ദ്രങ്ങളിലായി ഇസ്തിസ്ഖാഅ് നമസ്കാരം നടക്കും

ദോഹ: ഖത്തറിലുടനീളമുള്ള വിശ്വാസികളോട് ഇന്ന് മഴക്കായുള്ള പ്രത്യേക പ്രാർത്ഥന (ഇസ്തിസ്ഖാഅ്) നിർവഹിക്കാൻ ഔഖാഫ് ഇസ് ലാമിക മതകാര്യ മന്ത്രാലയം ആഹ്വാനം ചെയ്തു. രാജ്യത്തെ കാലാവസ്ഥയനുസരിച്ച് മഴ ലഭിക്കേണ്ട കാലയളവ് ആരംഭിച്ച പശ്ചാത്തലത്തിലാണ് പ്രത്യേക പ്രാര്‍ത്ഥനയായ ഇസ്തിസ്ഖാഅ് നമസ്കാരത്തിന് ആഹ്വാനം ചെയ്തത്. രാവിലെ 5.59-ന് നമസ്കാരം ആരംഭിക്കും.

പള്ളികളും പ്രത്യേക ഗ്രൗണ്ടുകളിലുമായി രാജ്യത്തുടനീളമുള്ള 136 കേന്ദ്രങ്ങളിലായി നമസ്കാരം നടക്കുമെന്ന് ഔഖാഫ് മന്ത്രാലയം വ്യക്തമാക്കി. നമസ്കാരം നടക്കുന്ന പള്ളികളുടെ പട്ടിക മതകാര്യ മന്ത്രാലയം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലുസൈൽ പ്രാർത്ഥനാ മൈതാനത്ത് ഖത്തർ അമീർ നമസ്‌കാരത്തിൽ പങ്കുചേരും. മഴക്കുവേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനയിൽ പങ്കെടുക്കാൻ രാജ്യത്തുടനീളമുള്ള വിശ്വാസികളോട് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ആഹ്വാനം ചെയ്തു.

Tags:    
News Summary - special prayer for rain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.