Posted On
date_range Updated On
date_range ഗതാഗത നിയന്ത്രണം
ദോഹ: അറ്റകുറ്റപ്പണികളുടെ ഭാഗമായി റാസ് അബു അബൂദ് സ്ട്രീറ്റിലെ സ്ലോ ലെയ്നുകളിൽ താൽക്കാലികമായി ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വിഭാഗമായ അഷ്ഗാൽ അറിയിച്ചു. വെള്ളിയാഴ്ച പുലർച്ചെ രണ്ടു മണി മുതൽ ഞായറാഴ്ച രാവിലെ അഞ്ചു മണി വരെയായിരിക്കും ഗതാഗത നിയന്ത്രണം.
കോർണിഷിലേക്കുള്ള സർവിസ് റോഡുകളുടെ വിവിധ പ്രവേശന കവാടങ്ങളും എക്സിറ്റുകളും ഇതിൽ ഉൾപ്പെടും. സുരക്ഷ ഉറപ്പാക്കാൻ വാഹന യാത്രക്കാർ വേഗപരിധി പാലിക്കണമെന്നും സൂചന ബോർഡുകൾ ശ്രദ്ധിക്കണമെന്നും അഷ്ഗാൽ അധികൃതർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.