ദോഹ: ഉപരോധരാജ്യങ്ങളുൾപ്പെടെയുള്ള ഖത്തറിെൻറ മുഴുവൻ വാണിജ്യപങ്കാളികളുമായുള്ള ഉഭയകക്ഷി, ബഹുകക്ഷി വ്യാപാര കരാറുകൾ പാലിക്കുന്നത് ഖത്തർ തുടരുമെന്ന് ഖത്തർ സാമ്പത്തിക വാണിജ്യ മന്ത്രി ശൈഖ് അഹ്മദ് ബിൻ ജാസിം ആൽഥാനി. ലോക വ്യാപാര സംഘടനയുടെ നിയമനിർദേശങ്ങളെ ദുർബലമാക്കിക്കൊണ്ട് ഖത്തറുൾപ്പെടെയുള്ള മറ്റു രാജ്യങ്ങളുടെ അവകാശങ്ങളാണ് ഉപരോധ രാജ്യങ്ങൾ ലംഘിച്ചിരിക്കുന്നതെന്നും ശൈഖ് അഹ്മദ് കൂട്ടിച്ചേർത്തു.
ലോക വ്യാപാര സംഘടനയുടെ നിർദേശങ്ങൾക്കനുസരിച്ച് ഖത്തറിെൻറ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് നിയമം നടപ്പിലാക്കുന്നതിൽ ഖത്തർ പ്രതിജ്ഞാബദ്ധമാണെന്നും അതിൽ വിട്ടുവീഴ്ചയില്ലെന്നും മന്ത്രി വ്യക്തമാക്കി. അർജൻറീനിയൻ തലസ്ഥാനമായ ബ്യൂണസ് അയേഴ്സിൽ നടന്ന ലോകവ്യാപാര സംഘടനയുടെ 11ാമത് മന്ത്രിതല സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക വ്യാപാര സംഘടനയുടെ നിർദേശപ്രകാരമുള്ള ദോഹ ഡെവലപ്മെൻറ് അജണ്ടയുടെ വിജയത്തിനായി പ്രവർത്തിക്കുമെന്നും സമഗ്ര ബഹുമുഖ വ്യാപാര സംവിധാനം നടപ്പാക്കുന്നതിന് ഖത്തറിെൻറ പിന്തുണയുണ്ടെന്നും ഖത്തറിെൻറ ചരിത്രത്തിെൻറ അവിഭാജ്യ ഘടകമാണ് വ്യാപാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 11ാമത് മന്ത്രിതല സമ്മേളനവുമായി ബന്ധപ്പെട്ട് ലോക വ്യാപാര സംഘടന ഡയറക്ടർ ജനറൽ റോബർട്ടോ അസെവഡോയുമായി ശൈഖ് അഹ്മദ് കൂടിക്കാഴ്ച നടത്തുകയും സമ്മേളനം സംബന്ധിച്ച് ചർച്ച നടത്തുകയും ചെയ്തു. ലോക വ്യാപാര സംഘടനയിലെ ഖത്തർ പ്രാതിനിധ്യം സംബന്ധിച്ച് ഡയറക്ടർ ജനറൽ ശൈഖ് അഹ്മദ് ബിൻ ജാസിം ആൽഥാനിയെ പ്രശംസിച്ചു. ലോക വ്യാപാര സംഘടനയുടെ തർക്ക പരിഹാര കമ്മിറ്റിക്ക് മുമ്പാകെ ഖത്തർ ഉപരോധരാജ്യങ്ങൾക്കെതിരെ സമർപ്പിച്ച കേസ് ഫയൽ സംബന്ധിച്ചും കൂടിക്കാഴ്ചയിൽ ഇരുവരും ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.