????????? ???????????????? ????????????? ??????????(?????? ??????????????) ????? ??????? ????????????????????? ???????????????????????????

ഖ​​ത്ത​​ർ–തു​​ർ​​ക്കി ബ​​ന്ധം അ​​ട​​യാ​​ള​​പ്പെ​​ടു​​ത്തി ക്യൂ ​​പോ​​സ്​​​റ്റ്​ സ്​​​റ്റാ​​മ്പു​​ക​​ൾ 

ദോ​​ഹ: നാ​​ല​​ര പ​​തി​​റ്റാ​​ണ്ടി​​ലേ​​റെ പ​​ഴ​​ക്ക​​മു​​ള്ള ഖ​​ത്ത​​ർ തു​​ർ​​ക്കി ഉ​​ഭ​​യ​​ക​​ക്ഷി ബ​​ന്ധ​​ത്തെ അ​​ട​​യാ​​ള​​പ്പെ​​ടു​​ത്തി ഖ​​ത്ത​​ർ  പോ​​സ്​​​റ്റ​​ൽ സ​​ർ​​വീ​​സ്​ ക​​മ്പ​​നി(​​ക്യൂ പോ​​സ്​​​റ്റ്) ര​​ണ്ട് സ്​​​റ്റാ​​മ്പു​​ക​​ൾ പു​​റ​​ത്തി​​റ​​ക്കി. ഗ​​താ​​ഗ​​ത വാ​​ർ​​ത്താ​​വി​​ത​​ര​​ണ മ​​ന്ത്രാ​​ല​​യ അ​​ങ്ക​​ണ​​ത്തി​​ൽ ന​​ട​​ന്ന ച​​ട​​ങ്ങി​​ൽ ഖ​​ത്ത​​ർ പോ​​സ്​​​റ്റ് ചെ​​യ​​ർ​​മാ​​നും മാ​​നേ​ജിം​​ഗ് ഡ​​യ​​റ​​ക്ട​​റു​​മാ​​യ ഫാ​​ലി​​ഹ് മു​​ഹ​​മ്മ​​ദ് അ​​ൽ ന​​ഈ​​മി​​യും ഖ​​ത്ത​​റി​​ലെ തു​​ർ​​ക്കി​​ഷ് അം​​ബാ​​സ​​ഡ​​റാ​​യ ഫി​​ക്റ​​ത്  ഓ​​സി​​റും സം​​യു​​ക്ത​​മാ​​യി  സ്​​​റ്റാ​​മ്പു​​ക​​ൾ പ്ര​​കാ​​ശ​​നം ചെ​​യ്തു.

ഖ​​ത്ത​​റും തു​​ർ​​ക്കി​​യും ത​​മ്മി​​ലു​​ള്ള ബ​​ന്ധ​​ത്തി​​ന് ച​​രി​​ത്ര​​ത്തോ​​ളം പ​​ഴ​​ക്ക​​മു​​ണ്ടെ​​ന്നും വ​​ള​​രെ ആ​​ഴ​​മേ​​റി​​യ ബ​​ന്ധ​​മാ​​ണ്  ഇ​​രു​​രാ​​ജ്യ​​ങ്ങ​​ൾ ത​​മ്മി​​ലെ​​ന്നും ച​​ട​​ങ്ങി​​ൽ ഫാ​​ലി​​ഹ് അ​​ൽ ന​​ഈ​​മി പ​​റ​​ഞ്ഞു. ഖ​​ത്ത​​ർ പോ​​സ്​​​റ്റി​​ന് തു​​ർ​​ക്കി പോ​​സ്​​​റ്റ​​ൽ  വ​​കു​​പ്പു​​മാ​​യി ശ​​ക്ത​​മാ​​യ ബ​​ന്ധ​​മാ​​ണെ​​ന്നും ഇ​​രു​​രാ​​ജ്യ​​ങ്ങ​​ൾ​​ക്കും പ്ര​​യോ​​ജ​​ന​​ക​​ര​​മാ​​യ​​ത് വ​​ള​​ർ​​ത്തി​​ക്കൊ​​ണ്ടു​​വ​​രി​ക​​യാ​​ണ് ല​​ക്ഷ്യ​​മെ​​ന്നും ന​​ഈ​​മി വ്യ​​ക്ത​​മാ​​ക്കി.ര​​ണ്ട് സ്റ്റാമ്പു​​ക​​ളു​​ടെ​​യും 13000 കോ​​പ്പി​​ക​​ൾ ഇ​​തി​​ന​​കം പ്രി​​ൻ​​റ് ചെ​​യ്ത് ഇ​​ന്ന​​ലെ മു​​ത​​ൽ രാ​​ജ്യ​​ത്തെ പോ​​സ്​​​റ്റ​​ൽ  കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ല​​ഭ്യ​​മാ​​ക്കി​​ത്തു​​ട​​ങ്ങി. ര​​ണ്ട് സ്​​​റ്റാ​​മ്പിെ​​ൻ​​റ​​യും വി​​ല 8.5 റി​​യാ​​ൽ ആ​​ണ്.  

Tags:    
News Summary - thurky-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.