തൃ​ശൂ​ർ സൗ​ഹൃ​ദ​വേ​ദി ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

ദോ​ഹ: ഖ​ത്ത​റി​ലെ തൃ​ശൂ​ർ ജി​ല്ല​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ തൃ​ശൂ​ർ ജി​ല്ല സൗ​ഹൃ​ദ​വേ​ദി ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. പേ​ൾ പോ​ഡാ​ർ സ്കൂ​ളി​ൽ ‘ഓ​ണ​ത്താ​ളം 2023’ എ​ന്ന​പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ മൂ​വാ​യി​ര​ത്തോ​ളം അം​ഗ​ങ്ങ​ളും കു​ടും​ബാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

രാ​വി​ലെ ഏ​ഴു മു​ത​ൽ ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ൽ പൂ​ക്ക​ളം, വ​ടം​വ​ലി, മ​ല​യാ​ളി​മ​ങ്ക, മാ​വേ​ലി മ​ന്ന​ൻ എ​ന്നീ മ​ത്സ​ര​ങ്ങ​ളും മൂ​വാ​യി​രം പേ​ർ​ക്കു​ള്ള ഓ​ണ​സ​ദ്യ​യും ഉ​ണ്ടാ​യി​രു​ന്നു.

തു​ട​ർ​ന്ന് പു​ലി​ക​ളി​യും ശി​ങ്കാ​രി​മേ​ള​ത്തോ​ടും​കൂ​ടി ന​ട​ന്ന സാം​സ്‌​കാ​രി​ക ഘോ​ഷ​യാ​ത്ര​യും മെ​ഗാ തി​രു​വാ​തി​ര​യും മി​ഴി​വേ​കി. നോ​ർ​ക്ക റൂ​ട്സ് ഡ​യ​റ​ക്ട​റും വേ​ദി ര​ക്ഷാ​ധി​കാ​രി​യു​മാ​യ ജെ.​കെ. മേ​നോ​ൻ അ​ധ്യ​ക്ഷ​നാ​യ സാം​സ്കാ​രി​ക സ​മ്മേ​ള​നം കൃ​ഷി​മ​ന്ത്രി പി. ​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു . ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​പു​ൽ മു​ഖ്യാ​തി​ഥി​താ​യി. ഐ.​സി.​സി പ്ര​സി​ഡ​ൻ​റ്​ എ.​പി. മ​ണി​ക​ണ്ഠ​ൻ, ഐ.​സി.​ബി.​എ​ഫ് പ്ര​സി​ഡ​ന്റ് ഷാ​ന​വാ​സ് ബാ​വ, ഖ​ത്ത​ർ സ്റ്റീ​ൽ എ​ച്ച്.​ആ​ർ മാ​നേ​ജ​ർ ഇ​സ അ​ൽ ഹ​ജ്‌​രി, വേ​ദി ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ വി.​എ​സ്.

നാ​രാ​യ​ണ​ൻ, കെ.​ബി.​എ​ഫ് പ്ര​സി​ഡ​ൻ​റ്​ അ​ജി കു​ര്യാ​ക്കോ​സ്, ച​ല​ച്ചി​ത്ര​താ​രം ല​ക്ഷ്​​മി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.വേ​ദി പ്ര​സി​ഡ​ന്റ്​ അ​ബ്ദു​ൽ ഗ​ഫൂ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി​ഷ്ണു ജ​യ​റാം ദേ​വ്, ട്ര​ഷ​റ​ർ റാ​ഫി, കോ​ഓ​ഡി​നേ​റ്റ​ർ മു​സ്ത​ഫ, ജി​ഷാ​ദ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. പ്ര​മോ​ദ് ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Thrissur Souhrida Vedi organize Onam celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.