ഖത്തറിൽ വാഹനാപകടത്തില്‍ തൃശൂര്‍ സ്വദേശി മരിച്ചു

ദോഹ: ഖത്തറിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലുണ്ടായ വാഹനാപകടത്തില്‍ തൃശൂര്‍ സ്വദേശി മരിച്ചു. തൃശൂര്‍, ചാവക്കാട് അകലാട് കാട്ടിലപ്പള്ളികിഴക്ക് ഭാഗം താമസിക്കുന്ന വട്ടംപറമ്പില്‍ ഹമീദ് (62) ആണ് മരിച്ചത്.

പരേതരായ കരുമത്തിപ്പറമ്പില്‍ അബ്ദുല്ലക്കുട്ടിയുടെയും ചേക്കായിയുടേയും മകനാണ്. ഭാര്യ: ഷാഹിദ. മക്കള്‍: അര്‍ഷ, അസ്‌ന, അനസ്. മരുമക്കള്‍: അബ്ബാസ്, ബാദുഷ. ഓടിച്ചിരുന്ന ബസ്സില്‍ ട്രെയിലര്‍ വന്നിടിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ അറിയിച്ചു. പത്തുവര്‍ഷത്തിലേറെയായി പ്രവാസിയാണ്.

അല്‍ബൈദ ട്രേഡിങ് കമ്പനിയില്‍ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവുമെന്ന് നടപടികള്‍ക്ക് നേതൃത്വം നല്‍കുന്ന ഖത്തര്‍ കെ.എം.സി.സി അല്‍ഇഹ്‌സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.

Tags:    
News Summary - Thrissur native died in a car accident in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-08 07:27 GMT