ഫിലിപ്സ് പി. ജോൺ
Posted On
date_range Updated On
date_range തിരുവല്ല സ്വദേശി ദോഹയിൽ നിര്യാതനായി
ദോഹ: പത്തനംതിട്ട തിരുവല്ല സ്വദേശിയും ദോഹ എബ്റ്റിസാം ട്രേഡിങ് ആൻഡ് കോൺട്രാക്ടിങ് കമ്പനി മാനേജറുമായ ഫിലിപ്സ് പി. ജോൺ (65) ഹമദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു. തിരുവല്ല കാവുംഭാഗം, പൂഴിക്കാലയിൽ കുടുംബാഗമാണ്. 36 വർഷത്തിലധികമായി ഖത്തറിൽ ജോലി ചെയ്യുകയായിരുന്നു. ഫ്രണ്ട്സ് ഓഫ് തിരുവല്ല, സംസ്‌കൃതി ഖത്തർ സംഘടനകളിലെ അംഗമായിരുന്നു.
ഹമദ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സായ ലിസി ഫിലിപ്പാണ് ഭാര്യ. അപ്പു, അമ്മു (ഖത്തർ), അച്ചു (യു.കെ) എന്നിവർ മക്കളാണ്. ദോഹ ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം തിരുവല്ല കാവുംഭാഗം എബനേസർ മാർത്തോമ പള്ളിയിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.