തിരുവല്ല സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ: അസുഖ ബാധിതനായി ഖത്തറില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പത്തനംതിട്ട തിരുവല്ല അഞ്ചല്‍ കുറ്റിയില്‍ സ്വദേശി കോടിയാട്ട് പ്രവീണ്‍ ജോസഫ് (42) നിര്യാനായി. കഴിഞ്ഞ ദിവസം ​ഹമദ്​ ആശുപത്രിയിലായിരുന്നു അന്ത്യം. പിതാവ്: കോടിയാട്ട്​ മോന്‍സി. മാതാവ്: ലൈല. ഭാര്യ: പ്രീമ. റെബേക്ക റേച്ചല്‍ പ്രവീണ്‍ (ഭവൻസ്​ പബ്ലിക്​ സ്​കൂൾ വിദ്യാർഥിനി), ജോക്കിം ജോസഫ് പ്രവീണ്‍ എന്നിവര്‍ മക്കളാണ്. സഹോദരന്‍: അരുണ്‍ ജോസഫ്. മൃതദേഹം ഞായറാഴ്​ച വൈകുന്നേരം ഏഴ്​ മുതൽ എട്ടുവരെ ദുഖാനിലെ പള്ളിയിൽ പൊതു ദർശനത്തിനു വെക്കും. സംസ്‌കാരം സപ്തംബര്‍ 13ന് വൈകീട്ട് ദുഖാനില്‍.

ചികിത്സയിലിരിക്കെ കഴിഞ്ഞ ഒരു മാസമായി ഗുരുതരാവസ്​ഥയിലായ പ്രവീണിനെ അവസാനമായൊന്ന്​ കാണാനായി മാതാപിതാക്കൾ​ പത്തു ദിവസം മുമ്പ്​ ഖത്തറിലെത്തിയിരുന്നു.

Tags:    
News Summary - Thiruvalla native dies in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.