ദോഹ: ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ജുമുഅ ഖുതുബ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനായി ഖത്തർ ഔഖാഫ് മന്ത്രാലയം സ്മാർട്ട് ഡിജിറ്റൽ ആപ്ലിക്കേഷൻ (മിൻബർ) പുറത്തിറക്കി. എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ഖുതുബയുടെ ഇംഗ്ലീഷ് വിവർത്തനം, അറബി, ഇംഗ്ലീഷ് ഭാഷകളിലെ സംഗ്രഹം, കുട്ടികൾക്കായി ലളിതമാക്കിയ പതിപ്പ് എന്നിവ ആപ്പിൽ ലഭ്യമാകും. ഖുതുബ വിഷയവുമായി ബന്ധപ്പെട്ട ചോദ്യോത്തര ഉള്ളടക്കവും ലഭ്യമാണ്. ജുമുഅ നമസ്കാരം തത്സമയം കാണാനും മുൻകാല ഖുതുബകളുടെ ആർക്കൈവ്സ് പരിശോധിക്കാനും കഴിയും.
അറബി സംസാരിക്കാത്തവർ, കുട്ടികൾ, സ്ത്രീകൾ, യാത്രക്കാർ, ജുമുഅ ഖുത്ബ നന്നായി മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർ എന്നിവർക്ക് ആപ്പ് ഉപകാരപ്രദമാണ്. വിശ്വസനീയമായ ഉറവിടത്തിൽ നിന്ന് ഇസ്‍ലാമിക മൂല്യങ്ങളെയും അധ്യാപനങ്ങളെയും കുറിച്ച് അറിയാൻ ആഗ്രഹിക്കുന്ന ആർക്കും ഉപയോഗപ്പെടുത്താം. എ.ഐ അധിഷ്ഠിത ഓഡിയോ വിവർത്തനവും ഉപയോക്തൃ ഫീഡ്ബാക്കിനെ അടിസ്ഥാനമാക്കിയുള്ള കൂടുതൽ സംവേദനാത്മക സവിശേഷതകളും ഉൾപ്പെടെയുള്ള കൂടുതൽ നവീകരണങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.