ദോഹ: രാജ്യത്തെ ആരോഗ്യമേഖലയിൽ അത്യാധുനിക സൗകര്യങ്ങളൊരുക്കി ദി പേൾ ഐലൻഡിന്റെ ഹൃദയഭാഗത്ത് ദി പേൾ ഇന്റർനാഷനൽ ഹോസ്പിറ്റൽ ആരംഭിച്ചു.
കഴിഞ്ഞദിവസം പൊതുജനാരോഗ്യ മന്ത്രി മൻസൂർ ബിൻ ഇബ്രാഹിം ബിൻ സഅദ് അൽ മഹ്മൂദ് ഹോസ്പിറ്റൽ ഉദ്ഘാടനം ചെയ്തു. അത്യാധുനിക മെഡിക്കൽ ടെക്നോളജി, സ്പെഷലൈസ്ഡ് ക്ലിനിക്കുകൾ, മികച്ച രോഗി പരിചരണം തുടങ്ങിയവ വാഗ്ദാനവുമായി ആരംഭിച്ച ഹോസ്പിറ്റലിൽ, അത്യാധുനിക ഡയഗ്നോസ്റ്റിക് സെന്ററുകൾ, സ്പെഷലൈസ്ഡ് ട്രീറ്റ്മെന്റ്സ് യൂനിറ്റുകൾ, ആധുനിക ഓപറേറ്റിങ് റൂമുകൾ എന്നിവയുൾപ്പെടെയുള്ള മികച്ച സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
അഡ്വാൻസ്ഡ് ഡയഗ്നോസ്റ്റിക്സ്, വനിതാ ആരോഗ്യം, പീഡിയാട്രിക്സ്, കാർഡിയോളജി, ഓർത്തോപീഡിക്സ്, ജനറൽ സർജറി, എമർജൻസി സേവനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വിപുലമായ മെഡിക്കൽ സേവനങ്ങളും ദി പേൾ ഇന്റർനാഷനൽ ഹോസ്പിറ്റലിൽ ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.