Posted On
date_range Updated On
date_range മഴപെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം
ദോഹ: വരും ദിവസങ്ങളിൽ ഖത്തറിൽ മഴക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥ വിഭാഗം അറിയിപ്പ്. ബുധനാഴ്ച മുതൽ അന്തരീക്ഷം മേഘാവൃതമായി തുടങ്ങുന്നതിനാൽ ആഗസ്റ്റ് 24 വരെയുള്ള ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരിയ തോതിൽ മഴ ലഭിക്കാമെന്ന് അധികൃതർ അറിയിച്ചു.
ഉച്ചകഴിഞ്ഞുള്ള സമയങ്ങളിലാണ് മഴക്ക് സാധ്യതയെന്നും വ്യക്തമാക്കി. ചൊവ്വാഴ്ച രാജ്യത്തിന്റെ പുറംകടലിൽ ചാറ്റൽ മഴ പെയ്തതായും പറഞ്ഞു. ശക്തമായ ചൂടിനും ഹുമിഡിറ്റിക്കുമിടയിൽ വീർപ്പുമുട്ടുന്ന ഖത്തറിന് ആശ്വാസമാവുന്നതാണ് മഴയുടെ വരവ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.