ഗ്രാൻഡ്മാളിലെ ‘മേഡ് ഇൻ ഖത്തർ’ പ്രമോഷൻ ജനറൽ മാനേജർ അജിത് കുമാർ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ച് തദ്ദേശീയ ഉൽപന്നങ്ങൾ പ്രചരിപ്പിക്കുന്നതിൻെൻറ ഭാഗമായി ഗ്രാൻഡ്മാൾ ഹൈപർമാർക്കറ്റിൽ ആരംഭിച്ച 'മേഡ് ഇൻ ഖത്തർ' പ്രമോഷൻ ഫെസ്റ്റ് സമാപിച്ചു.
ഗ്രാൻഡ്മാളിൻെൻറ മുഴുവൻ ഹൈപർമാർക്കറ്റിലുമായാണ് പ്രമോഷൻ നടന്നത്. ഖത്തറിൽ തന്നെ ഉൽപാദിപ്പിച്ച പച്ചക്കറികൾ, മത്സ്യങ്ങൾ തുടങ്ങി വിവിധ ഇനം ഉൽപന്നങ്ങളാണ് ഫെസ്റ്റിൽ വിറ്റഴിച്ചത്.
വെള്ളരിക്ക, കൂസ, കാപ്സിക്കം, പയർ, മല്ലിയില, പച്ച മുളക്, കാബേജ്, തക്കാളി, വെണ്ട , പാവക്ക, ചോളം, കൂൺ, മത്തൻ തുടങ്ങി വിവിധ ഇനം പച്ചക്കറികൾ വിൽപന നടത്തി. കൂടാതെ, ഗ്രാൻഡ് ഫ്രഷ് വിഭാഗങ്ങളിൾനിന്ന് ഞണ്ട്, ട്യൂണ ഫിഷ്, ബ്രഡ്, ചീസ് തുടങ്ങി നിരവധി വിഭവങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പ്രാദേശിക ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്തുന്നതിെൻറ ഭാഗമായാണ് പ്രത്യേക പ്രമോഷൻ നടത്തിയതെന്ന് ഗ്രാൻഡ് മാൾ ഹൈപർമാർക്കറ്റ് റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.