ഐ​കോ​ൺ കെ-​പോ​പ്

കെ– ​പോ​പ് സം​ഗീ​ത​സം​ഘം ഐ​കോ​ൺ ഖ​ത്ത​റി​ലെ​ത്തു​ന്നു

ദോ​ഹ: രാ​ജ്യ​ത്തെ ആ​ദ്യ കെ-​പോ​പ് സം​ഗീ​തോ​ത്സ​വ​ത്തി​ന്റെ ഭാ​ഗ​മാ​യി പ്ര​മു​ഖ കെ-​പോ​പ് ബോ​യ്ബാ​ൻ​ഡാ​യ ഐ​കോ​ൺ ഖ​ത്ത​റി​ലെ​ത്തു​ന്നു. വ​രു​ന്ന മേ​യ് മാ​സ​ത്തി​ലാ​ണ് കെ-​വ​ൺ ഫി​യ​സ്റ്റ എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന കെ-​പോ​പ് സം​ഗീ​തോ​ത്സ​വം ന​ട​ക്കു​ക​യെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ല​വ് സി​നാ​രി​യോ, റി​ഥം ടാ, ​ഗു​ഡ്‌​ബൈ റോ​ഡ് തു​ട​ങ്ങി​യ ഹി​റ്റ് സിം​ഗി​ൾ​സു​ക​ൾ​ക്കു​പി​ന്നി​ലെ ബോ​യ്ബാ​ൻ​ഡാ​ണ് ഐ​കോ​ൺ.

കെ.​വ​ൺ ഫെ​സ്റ്റ സം​ഗീ​തോ​ത്സ​വ​ത്തി​ന്റെ ഭാ​ഗ​മാ​യി നി​ര​വ​ധി ക​ലാ​കാ​ര​ന്മാ​രാ​ണ് വേ​ദി​യി​ലെ​ത്തു​ക. മേ​യ് 19-20 തീ​യ​തി​ക​ളി​ലാ​യി ലു​സൈ​ൽ മ​ൾ​ട്ടി​പ​ർ​പ്പ​സ് ഹാ​ളി​ലാ​ണ് പ​രി​പാ​ടി.

അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ സ്വീ​കാ​ര്യ​ത​യും ആ​രാ​ധ​ക​രു​മു​ള്ള പോ​പ് ഗാ​യ​ക സം​ഘ​മാ​ണ് ഐ​കോ​ൺ ബാ​ൻ​ഡ്. ജേ, ​സോ​ങ്, ബോ​ബ​ഡി, ഡി​കെ, ജു​നെ, ചാ​ൻ എ​ന്നീ ആ​റു​പേ​രു​ടെ സം​ഘം വ​ലി​യ ആ​സ്വാ​ദ​ക​രു​ള്ള നി​ര​യാ​ണ്.

Tags:    
News Summary - The K-pop band arrives in Icon Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.