ദോഹ: നിലവിലെ സാഹചര്യത്തിൽ പള്ളികളിൽ സുരക്ഷയും സുഗമമായ സംഘാടനവും ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ഈദുൽ ഫിത്വർ പ്രാർഥിനകളിൽ പങ്കെടുക്കുന്ന വിശ്വാസികൾക്കായി മാർഗനിർദേശങ്ങൾ പുറത്തിറക്കി ഇസ് ലാമിക മതകാര്യ മന്ത്രാലയമായ ഔഖാഫ്.
*തിരക്ക് ഒഴിവാക്കുന്നതിനും സുഗമമായ പ്രവേശനവും എക്സിറ്റും ഉറപ്പാക്കുന്നതിനും പള്ളികളിൽ നേരത്തെ എത്തുക
*പള്ളിയുടെ ഉൾവശം നിറഞ്ഞാൽ അടുത്ത പള്ളിയിലേക്ക് നീങ്ങുക. തുറന്ന പ്രദേശങ്ങളിൽ നിന്ന് നമസ്കരിക്കരുത്
*കുട്ടികളെയും സ്ത്രീകളെയും കൂടെ കൊണ്ടുവരുന്നത് കുറക്കുക. ഈദ് നമസ്കാരം സാമൂഹിക ബാധ്യത ആണെന്ന് മന്ത്രാലയം ഓർമിപ്പിച്ചു
*എന്തെങ്കിലും തരത്തിലുള്ള മുന്നറിയിപ്പുകൾ ലഭിച്ചാൽ പരിഭ്രാന്തരാകാതെ ശാന്തത പാലിക്കുക. അപകടം നീങ്ങുന്നതു വരെ പള്ളിക്കുള്ളിൽ തുടരുക. പുറത്തുള്ളവർ അകത്തേക്ക് കയറുകയോ വാഹനങ്ങളിൽ പ്രവേശിക്കുകയോ ചെയ്യുക
*പ്രാർത്ഥന കഴിഞ്ഞ ശേഷം ശാന്തമായി പള്ളിയിൽ നിന്ന് പുറത്തിറങ്ങുക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.