കോവിഡ്കാലത്താണ് ഇത്തവണെത്തയും റമദാൻ. അതിനാൽ പള്ളികളിലും സമീപത്തുമായി നോമ്പുതുറക്കാനുള്ള വിഭവങ്ങൾ ഒരുക്കിെവച്ചുള്ള റമദാൻ ടെൻറുകൾ ഇപ്രാവശ്യവും ഇല്ല. എന്നാൽ വായനക്കാരുടെ എഴുത്തുവിഭവങ്ങളാൽ സമ്പന്നമാകുന്ന ഗൾഫ് മാധ്യമം 'റമദാൻതമ്പ്' പംക്തി ഇപ്രാവശ്യവും ഉണ്ട്. കോവിഡ് ചട്ടങ്ങളെല്ലാം പാലിച്ച് നമുക്ക് നോമ്പുകാലവും കഴിച്ചുകൂട്ടാം. പലവിധ പ്രതിസന്ധികളിലാണ് എല്ലാവരും. മഹാമാരിയുടെ കാലത്ത് നാടിനെയോർത്ത് ദുഃഖിക്കുന്നവർ. പലവിധ പ്രതിസന്ധികളാൽ പ്രവാസിയുടെ ജീവിതവും അത്രസുഖകരമല്ല.
എങ്കിലും നെല്ലാരു കാലത്തിെൻറ തുടക്കമാക്കാം നമുക്ക് റമദാനിനെ. കോവിഡ്കാലത്ത് ശാരീരിക അകലം മാത്രമേ വേണ്ടതുള്ളൂ. സുരക്ഷിതമായ അകലത്തിലിരുന്നാലും മാനസികമായ അടുപ്പം ഉണ്ടാക്കണം നാം. മറ്റുള്ളവർക്ക് ഭക്ഷണം കിട്ടുന്നുവെന്ന് ഓരോരുത്തർക്കും ഉറപ്പാക്കാം. സർക്കാർ സംവിധാനങ്ങൾ അതിനായി കൂടെയുണ്ട്. ഇക്കൊല്ലവും ഗൾഫ് മാധ്യമത്തിെൻറ റമദാൻ പ്രത്യേക പംക്തി 'റമദാൻതമ്പ്' തുറക്കുകയാണ്. വായനക്കാരുടെ മുൻകാല റമദാൻ അനുഭവങ്ങൾ, വിശേഷങ്ങൾ എന്നിവ ചെറുകുറിപ്പുകളായി qatar@gulfmadhyamam.net എന്ന വിലാസത്തിലേക്ക് ഫോട്ടോയും പൂർണമായ പേരും സ്ഥലവുമടക്കം അയക്കുക. തെരഞ്ഞെടുത്തവ പ്രസിദ്ധീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.