പ്ര​വാ​സ​ത്തി​ൽ സ​ന്തോ​ഷ​പ്പെ​രു​ന്നാ​ൾ

ദോ​ഹ: ത്യാ​ഗ​സ്മ​ര​ണ​ക​ളു​മാ​യി പ്ര​വാ​സ​ത്തി​ൽ ഇ​ന്ന് പെ​രു​ന്നാ​ൾ പു​ല​രി. പു​ത്ത​നു​ടു​പ്പു​ക​ൾ ധ​രി​ച്ചും ത​ക്ബീ​ർ ധ്വ​നി​ക​ളു​യ​ർ​ത്തി​യും വി​ശ്വാ​സി​ക​ൾ അ​തി​രാ​വി​ലെ പെ​രു​ന്നാ​ൾ ന​മ​സ്കാ​ര​ങ്ങ​ൾ​ക്കാ​യി പ​ള്ളി​ക​ളി​ലെ​ത്തും. നാ​ട്ടി​ലെ ബ​ന്ധു​ക്ക​ളും പ്രി​യ​പ്പെ​ട്ട​വ​രും പെ​രു​ന്നാ​ളി​നെ വ്യാ​ഴാ​ഴ്ച വ​ര​വേ​ൽ​ക്കു​മ്പോ​ൾ, പ്ര​വാ​സ​ത്തി​ൽ ഒ​രു ദി​വ​സം മു​മ്പേ പെ​രു​ന്നാ​ളെ​ത്തി. ബു​ധ​നാ​ഴ്ച രാ​വി​ലെ അ​ഞ്ചി​നാ​ണ് പെ​രു​ന്നാ​ൾ ന​മ​സ്കാ​ര സ​മ​യം. പ​ള്ളി​ക​ളും ഈ​ദ്ഗാ​ഹു​ക​ളി​ലു​മാ​യി 733 ഇ​ട​ങ്ങ​ളി​ലാ​ണ് ന​മ​സ്കാ​ര സൗ​ക​ര്യം ഒ​രു​ക്കി​യ​ത്.

വി​വി​ധ​യി​ട​ങ്ങ​ളി​ൽ ഈ​ദ് ന​മ​സ്കാ​ര ഖു​തു​ബ​യു​ടെ മ​ല​യാ​ള പ​രി​പ​ഭാ​ഷാ സൗ​ക​ര്യ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. വേ​ന​ൽ ക​ടു​ത്ത​തി​നു പി​ന്നാ​ലെ​യാ​ണ് ബ​ലി​പെ​രു​ന്നാ​ളു​മെ​ത്തു​ന്ന​ത്. ചൂ​ടി​ന്റെ കാ​ഠി​ന്യം ശ​ക്ത​മാ​കും മു​മ്പു ത​ന്നെ ന​മ​സ്കാ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി റൂ​മു​ക​ളി​ലും വീ​ടു​ക​ളി​ലും വി​ശ്വാ​സി​ക​ൾ​ക്ക് തി​രി​കെ​യെ​ത്താം.

പെ​രു​ന്നാ​ൾ പ്ര​മാ​ണി​ച്ച് പൊ​തു​മേ​ഖ​ല, സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ, മ​ന്ത്രാ​ല​യ​ങ്ങ​ൾ, ബാ​ങ്കു​ക​ൾ ഉ​ൾ​പ്പെ​ടെ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​ട​ങ്ങ​ളി​ൽ ചൊ​വ്വാ​ഴ്ച ത​ന്നെ അ​വ​ധി ആ​രം​ഭി​ച്ചിട്ടുണ്ട്. ഞാ​യ​റാ​ഴ്ച​യാ​ണ് പ്ര​വൃ​ത്തി ദി​നം പു​ന​രാ​രം​ഭി​ക്കു​ന്ന​ത്. നി​ര​വ​ധി സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലും അ​വ​ധി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

രാ​ജ്യ​ത്തു​ട​നീ​ളം വി​പു​ല​മാ​യ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളാ​ണ് ഇ​ത്ത​വ​ണ ഒ​രു​ങ്ങു​ന്ന​ത്. ക​താ​റ ക​ൾ​ച്ച​റ​ൽ വി​ല്ലേ​ജ്, ഓ​ൾ​ഡ് ദോ​ഹ പോ​ർ​ട്ട്, ജി​വാ​ൻ ഐ​ല​ൻ​ഡ്, 974 ബീ​ച്ച്, ദോ​ഹ എ​ക്‌​സി​ബി​ഷ​ൻ ആ​ൻ​ഡ് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​ർ (ഡി.ഇ.സി.സി), പേ​ൾ ഖ​ത്ത​ർ, സെ​ൻ​ട്രോ ഖ​ത്ത​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം വൈ​വി​ധ്യ​മാ​ർ​ന്ന വി​നോ​ദ പ​രി​പാ​ടി​ക​ൾ ന​ട​ക്കും.

രാ​ജ്യ​വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന ഈ​ദ് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​വി​ധ വേ​ദി​ക​ളി​ൽ ലൈ​വ് പെ​ർ​ഫോ​മ​ൻ​സ്, സ​ർ​ക്ക​സ് ഷോ​ക​ൾ, മ്യൂ​സി​ക്, സ്റ്റേ​ജ് ഷോ ​എ​ന്നി​വ​യും പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്. സ്വ​ദേ​ശി​ക​ളും പ്ര​വാ​സി​ക​ളും ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രി​ക്കു​ന്ന വെ​ടി​ക്കെ​ട്ടി​ന് ക​താ​റ ഇ​ത്ത​വ​ണ വേ​ദി​യാ​കും.

ക​താ​റ​യി​ല സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ, പ​ര​മ്പ​രാ​ഗ​ത ക​ലാ പ്ര​ദ​ർ​ശ​ന​ങ്ങ​ൾ എ​ന്നി​വ​ക്കു പു​റ​മെ, കു​ട്ടി​ക​ൾ​ക്ക് കൈ​നി​റ​യെ സ​മ്മാ​ന​ങ്ങ​ളും കാ​ത്തി​രി​ക്കു​ന്നു​ണ്ട്. വ​ർ​ക്കേ​ഴ്സ് സ​പ്പോ​ർ​ട്ട് ആ​ൻ​ഡ് ഇ​ൻ​ഷു​റ​ൻ​സ് ഫ​ണ്ടി​ന്റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി വി​വി​ധ​യി​ട​ങ്ങ​ളി​ൽ ബ​ലി​പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ക്കും.

Tags:    
News Summary - Those who are happy in exile

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.