974 ബീ​​ച്ചി​​ൽ ഫാ​​മി​​ലി ഫെ​​സ്റ്റി​​വ​​ൽ

ദോ​​ഹ: ബ​​ലി പെ​​രു​​ന്നാ​​ൾ അ​വ​ധി കു​​ടും​​ബ​​ത്തോ​​ടൊ​​പ്പം ആ​​ഘോ​​ഷി​​ക്കാ​​ൻ വി​​പു​​ല​​മാ​​യ പ​​രി​​പാ​​ടി​​ക​​ളു​മാ​യി 974 ബീ​​ച്ചി​​ൽ ഫാ​​മി​​ലി ഫെ​​സ്റ്റി​​വ​​ൽ ന​ട​ക്കും. മേ​​യ് 28, 29 ദി​​വ​​സ​​ങ്ങ​​ളി​​ൽ റാ​​സ് അ​​ബു അ​​ബൂ​​ദി​​ലെ 974 ബീ​​ച്ചി​​ൽ ന​​ട​​ക്കു​​ന്ന പ​​രി​​പാ​​ടി​​യി​​ൽ വൈ​​കീ​​ട്ട് നാ​​ലു മ​​ണി മു​​ത​​ൽ രാ​​ത്രി എ​​ട്ടു​​വ​​രെ​​യാ​​ണ് പ്ര​​വേ​​ശ​​നം.

അം​​ഗ്രി ബേ​​ർ​ഡ്സ് ഷോ, ​​സ​​ർ​​ക്ക​​സ്, ആ​​വേ​​ശ​​മു​​ണ​​ർ​​ത്തു​​ന്ന അ​​ഭ്യാ​​സ പ്ര​​ക​​ട​​ന​​ങ്ങ​​ൾ, മാ​​ജി​​ക് ഷോ, ​​പ​​പ്പ​​റ്റ് ഷോ & ​​ബ​​ബ്ൾ ഷോ ​​തു​​ട​​ങ്ങി​​യ വി​​നോ​​ദ പ​​രി​​പാ​​ടി​​ക​​ൾ ന​​ട​​ക്കും. കു​​ട്ടി​​ക​​ളെ ആ​​ക​​ർ​​ഷി​​ക്കാ​​ൻ ഫേ​​സ് പെ​​യി​​ന്റി​​ങ്, ഹെ​​ന്ന സ്റ്റേ​​ഷ​​ൻ, ബീ​​ച്ച് ഗെ​​യി​​മു​​ക​​ൾ ലൈ​​റ്റി​​ങ് പ​​രി​​പാ​​ടി​​ക​​ളും ഇ​​വി​​ടെ ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്. ഫെ​​സ്റ്റി​​വ​​ൽ ടി​​ക്ക​​റ്റു​​ക​​ൾ മു​​തി​​ർ​​ന്ന​​വ​​ർ​​ക്ക് 35 ഖ​​ത്ത​​ർ റി​​യ​​ലും 14 വ​​യ​​സ്സി​​ന് താ​​ഴെ​​യു​​ള്ള കു​​ട്ടി​​ക​​ൾ​​ക്ക് 15 റി​​യാ​​ലു​​മാ​​ണ് നി​​ര​​ക്ക്.

ആ​​റു വ​​യ​​സ്സി​​ന് താ​​ഴെ​​യു​​ള്ള കു​​ട്ടി​​ക​​ൾ​​ക്കും ഭി​​ന്ന​​ശേ​​ഷി​​ക്കാ​​ർ​​ക്കും പ്ര​​വേ​​ശ​​നം സൗ​​ജ​​ന്യ​​മാ​​ണ്. പ്ര​​വേ​​ശ​​ന ടി​​ക്ക​​റ്റ് എ​​ടു​​ത്താ​​ൽ ഫെ​​സ്റ്റി​​വ​​ലി​​ലെ മ​​റ്റെ​​ല്ലാ ഷോ​​ക​​ളും വി​​നോ​​ദ പ​​രി​​പാ​​ടി​​ക​​ളും സൗ​​ജ​​ന്യ​​മാ​​യി ആ​​സ്വ​​ദി​​ക്കാം. 

Tags:    
News Summary - Family Festival at 974 Beach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.